ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം, എറണാകുളം ജില്ലയിൽ കൂടുതൽ കി‌ടക്കകൾ ഒരുക്കും

Monday 19 April 2021 12:00 AM IST

കൊച്ചി:കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ എറണാകുളത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ തീരുമാനമായി. ഇന്നലെ വൈകിട്ടാണ് മന്ത്രി പ്രത്യേക യോഗം വിളിച്ചത്. കളമശേരി മെഡിക്കൽകോളേജിനെ വീണ്ടും സമ്പൂർണ കൊവിഡ് ആശുപത്രിയാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അഞ്ചു ദിവസം കൊണ്ട് ഡൊമിസെയിൽ കെയർ സെന്ററുകളും (ഡിസിസി) സിഎഫ്എൽടിസികളും സജ്ജമാക്കും. തിങ്കളാഴ്ച ജില്ലാതലയോഗം കൂടും.

തീരുമാനങ്ങൾ

1.ആലുവ ജില്ലാ ആശുപത്രിയിൽ 100 ഐ.സി.യു. കിടക്കകൾ അടുത്തയാഴ്ച പൂർണസജ്ജമാക്കും

2.ഫോർട്ട്കൊച്ചി താലൂക്കാശുപത്രി പൂർണമായും കൊവിഡ് ആശുപത്രിയാക്കും.

3.ജനറൽ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റിബ്ലോക്ക് ഒരാഴ്ച കൊണ്ട്‌ കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കും.

4.സർക്കാർമേഖലയിൽ 1000 ഓക്‌സിജൻ കിടക്കകൾ തയ്യാറാക്കും.ഓക്‌സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തും

5.ആശുപത്രികളിൽ ആവശ്യമായ സ്റ്റാഫിനെ നിയമിക്കും

6.സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കും

കൊ​വി​ഡ്:​ ​കേ​ര​ളം​ ​ഇ​ന്ന​ലെ

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​അ​തി​രൂ​ക്ഷ​മാ​യ​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ൽ​ 67​ ​പേ​ർ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ.​ 16,762​ ​പേ​ർ​ക്ക് ​സ​മ്പ​ർ​ക്കം​ ​മൂ​ല​മാ​ണ് ​രോ​ഗ​ബാ​ധ.​ 1159​ ​പേ​രി​ൽ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 4565​ ​പേ​ർ​ ​ഇ​ന്ന​ലെ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ​ ​എ​ണ്ണം​ ​ര​ണ്ടു​ ​ല​ക്ഷം​ ​ക​ട​ന്നു​ ​(2,37,036​)​.

@​രോ​ഗി​ക​ൾ​ 1000​ ​ക​ട​ന്ന​ ​ജി​ല്ല​കൾ തൃ​ശൂ​ർ​ 1780,​ ​കോ​ട്ട​യം​ 1703,​ ​മ​ല​പ്പു​റം​ 1677,​ ​ക​ണ്ണൂ​ർ​ 1451,​ ​പാ​ല​ക്കാ​ട് 1077,​

​മ​റ്റു​ ​ജി​ല്ല​ക​ളി​ൽ: തി​രു​വ​ന​ന്ത​പു​രം​ 990,​ ​കൊ​ല്ലം​ 802,​ ​ആ​ല​പ്പു​ഴ​ 800,​ ​ഇ​ടു​ക്കി​ 682,​ ​പ​ത്ത​നം​തി​ട്ട​ 673,​ ​കാ​സ​ർ​കോ​ട് 622,​ ​വ​യ​നാ​ട് 605

​ആ​കെ​ ​രോ​ഗി​ക​ൾ​ 12,​​39,​​424 ​ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ 93,686 ​രോ​ഗ​മു​ക്ത​ർ​ 11,40,486 ​ആ​കെ​ ​മ​ര​ണം​ 4,​​929

മു​ഖ്യ​മ​ന്ത്രി​യു​ടെപ്രോ​ട്ടോ​ക്കോ​ൾ​ ​വി​വാ​ദം ഡോ​ക്ട​റു​ടെ​ ​കു​റി​പ്പ് ​വൈ​റ​ലാ​യി; വൈ​കാ​തെ​ ​പി​ൻ​വ​ലി​ച്ചു

കോ​ഴി​ക്കോ​ട്:​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​ലം​ഘി​ച്ചു​വെ​ന്ന​ ​വി​വാ​ദ​ത്തി​നി​ടെ​ ​അ​ദ്ദേ​ഹ​ത്തെ​ ​ചി​കി​ത്സി​ച്ച​ ​ഡോ.​വി.​കെ​ ​ഷ​മീ​റി​ന്റെ​ ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റ് ​വൈ​റ​ലാ​യെ​ങ്കി​ലും,​ ​വൈ​കാ​തെ​ ​പി​ൻ​വ​ലി​ച്ചു. പോ​സ്റ്റ് ​ഇ​ങ്ങ​നെ​:​ ​വി​വാ​ദ​ങ്ങ​ൾ​ ​ഉ​യ​ർ​ത്തു​ന്ന​വ​ർ​ ​അ​വ​രു​ടെ​ ​തൊ​ഴി​ലി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​അ​ത് ​ചെ​യ്യു​ന്ന​തെ​ങ്കി​ലും​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ചി​കി​ത്സി​ച്ച​ ​ഡോ​ക്ട​ർ​മാ​രി​ൽ​ ​അ​ത് ​എ​ത്ര​മാ​ത്രം​ ​മാ​ന​സി​ക​ ​വി​ഷ​മ​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് ​അ​വ​ർ​ ​ചി​ന്തി​ക്കു​ന്നി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ചി​കി​ത്സി​ച്ച​ ​ഡോ​ക്ട​ർ​മാ​രും​ ​കൊ​വി​ഡ് ​പ​ര​ത്താ​ൻ​ ​ശ്ര​മി​ച്ചു​വെ​ന്ന​ ​ത​ര​ത്തി​ലാ​യി​രു​ന്നു​ ​പ്ര​ചാ​ര​ണം.​ ​അ​ദ്ദേ​ഹ​ത്തെ​ ​ചി​കി​ത്സി​ച്ച​ ​ഡോ​ക്ട​ർ​മാ​ർ​ ​ര​ണ്ട് ​കാ​ര്യ​ങ്ങ​ളാ​ണ് ​നോ​ക്കി​യ​ത്.​ 1.​ ​വൈ​റ​സ് ​കാ​ര​ണം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ആ​രോ​ഗ്യ​ത്തി​ന് ​അ​പ​ക​ട​മു​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ല.​ 2.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ശ​രീ​ര​ത്തി​ലെ​ ​വൈ​റ​സ് ​മ​റ്റൊ​രാ​ളി​ലേ​ക്ക് ​പ​ക​രാ​നി​ട​യാ​ക്ക​രു​ത്.​ ​എ​പ്പോ​ഴും​ ​ഒ​രേ​ ​ത​ര​ത്തി​ൽ​ ​ചി​കി​ത്സ​ ​തു​ട​ര​ണ​മെ​ന്ന് ​ആ​രും​ ​ശ​ഠി​ക്കാ​ൻ​ ​പാ​ടി​ല്ല. മു​ഖ്യ​മ​ന്ത്രി​ ​പ​രു​ക്ക​ൻ​ ​സ്വ​ഭാ​വ​ക്കാ​ര​നാ​ണെ​ന്ന​ ​ധാ​ര​ണ​ ​മാ​റ്റാ​നും​ ​ചി​കി​ത്സ​യ്ക്കി​ടെ​ ​സാ​ധി​ച്ചു.​ ​ചി​കി​ത്സ​യോ​ട് ​പൂ​ർ​ണ​മാ​യും​ ​സ​ഹ​ക​രി​ക്കു​ന്ന​ ​നി​ല​പാ​ടാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റേ​ത്.​ ​എ​ല്ലാ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​ഒ​രു​ ​നീ​ര​സ​വും​ ​കൂ​ടാ​തെ​ ​അ​നു​സ​രി​ച്ചു.​ ​ക​ട​ക്ക് ​പു​റ​ത്ത് ​എ​ന്ന​ ​ഇ​മേ​ജാ​യി​രു​ന്നു​ ​ചി​കി​ത്സ​യ്ക്ക് ​മു​മ്പെ​ങ്കി​ൽ​ ​'​ആ​യി​ക്കോ​ട്ടെ​"​ ​എ​ന്നാ​യി​ ​ചി​കി​ത്സ​യ്ക്ക് ​ശേ​ഷം.​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളോ​ട് ​'​ആ​യി​ക്കോ​ട്ടെ​"​ ​എ​ന്ന​ ​മ​റു​പ​ടി​യോ​ടെ​ ​അ​ദ്ദേ​ഹം​ ​സ​ഹ​ക​രി​ക്കു​ക​യാ​ണ് ​ചെ​യ്ത​ത്.