പി.എസ്.സി വിജ്ഞാപനം
തിരുവനന്തപുരം: ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ ടൈപ്പിസ്റ്റ് ക്ലാർക്ക്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീൽഡ് ഓഫീസർ, ഹൈസ്കൂൾ ടീച്ചർ (അറബിക്), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, യു.പി.എസ്, എൽ.പി.എസ് തുടങ്ങി 54 തസ്തികളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (ഇലക്ട്രീഷ്യൻ) സാദ്ധ്യതാ ലിസ്റ്റും പ്രസിദ്ധീകരിക്കും.
പി.ജി അഡ്മിഷൻ: സമയം നീട്ടി
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ റീജണൽ കാമ്പസുകളിലും ഈ അദ്ധ്യയന വർഷത്തെ പി.ജി പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി. 26 വരെ നീട്ടി. പ്രിന്റഡ് കോപ്പി ഉൾപ്പെടെയുള്ള രേഖകൾ 28നു മുൻപു നൽകണം. 28 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
കാർഷികസർവകലാശാല പരീക്ഷകൾ മാറ്റി
തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, കാർഷിക സർവകലാശാല 19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ ബിരുദ, ബിരുദാനന്തര ബിരുദ ഓഫ് ലൈൻ പരീക്ഷകൾ മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.