30 വരെയുള്ള പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

Monday 19 April 2021 11:27 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 30 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും സർവീസ് വെരിഫിക്കേഷനും പി.എസ്.സി മാറ്റിവച്ചു. ജനുവരി 2021ലെ വിജ്ഞാപനപ്രകാരം തീരുമാനിച്ച മുഴുവൻ വകുപ്പുതല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ നടത്തേണ്ട അഭിമുഖങ്ങളും പ്രമാണ പരിശോധനയും മാറ്റിവച്ചതായും പി.എസ്.സി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കെ.​എ.​എ​സ് ​അ​ഭി​മു​ഖ​വും​ ​മാ​റ്റി

മേ​യ് ​അ​ഞ്ച് ​മു​ത​ൽ​ ​ന​ട​ക്കേ​ണ്ട​ ​കെ.​എ.​എ​സി​ന്റെ​ ​അ​ഭി​മു​ഖ​വും​ ​പി.​എ​സ്.​സി​ ​മാ​റ്റി​വ​ച്ചു.​ ​ജൂ​ൺ​ ​ഒ​മ്പ​ത് ​വ​രെ​യാ​ണ് ​അ​ഭി​മു​ഖം​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ ​ഈ​ ​മാ​സം​ 30​വ​രെ​യു​ള്ള​ ​കൊ​വി​ഡി​ന്റെ​ ​തീ​വ്ര​ത​ ​വി​ല​യി​രു​ത്തി​യ​ ​ശേ​ഷ​മാ​യി​രി​ക്കും​ ​മേ​യ് ​മു​ത​ലു​ള്ള​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​യ്‌ക്ക​ണോ​ ​എ​ന്ന് ​തീ​രു​മാ​നി​ക്കു​ക.