ഐ.സി.എസ്.ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി

Wednesday 21 April 2021 12:00 AM IST

ന്യൂഡൽഹി: അടുത്തമാസം നടത്താനിരുന്ന ഐ.സി.എസ്.ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. കൊവിഡ് സാഹചര്യം രൂക്ഷമായതിനെത്തുടർന്ന് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയെ മുൻനിറുത്തിയാണ് തീരുമാനമെന്ന് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ)അറിയിച്ചു.
കൊവിഡ് സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ പിന്നീട് നടത്തും. ഇതിന്റെ തീയതി ജൂണിൽ അറിയിക്കും. പതിനൊന്നാം ക്ലാസിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകി. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്താനും സി.ഐ.എസ്.സി.ഇ നിർദ്ദേശിച്ചു.

പി.​എ​സ്.​സി​ ​കൂ​ടു​ത​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​എ​സ്.​സി​ ​മേ​യ് 4​ ​മു​ത​ൽ​ 7​ ​വ​രെ​ ​ന​ട​ത്താ​നി​രു​ന്ന​ ​പ​രീ​ക്ഷ​ക​ളെ​ല്ലാം​ ​കൊ​വി​ഡ് ​രോ​ഗ​വ്യാ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മാ​റ്റി​വ​ച്ചു.​ ​ഈ​ ​മാ​സം​ 30​ ​വ​രെ​യു​ള്ള​ത് ​നേ​ര​ത്തേ​ ​മാ​റ്റി​യി​രു​ന്നു.