ബബിളു മടുത്തു, ലിവിംഗ്സ്റ്റൺ മടങ്ങിപ്പോയി
Wednesday 21 April 2021 10:37 PM IST
മുംബയ് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ബയോ സെക്യുർ ബബിളിലെ ജീവിതം മടുത്തെന്ന് വ്യക്തമാക്കി രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് താരം ലിയാം ലിവിംഗ്സ്റ്റൺ നാട്ടിലേക്ക് മടങ്ങി. ഈ സീസണിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും രാജസ്ഥാൻ ലിവിംഗ്സ്റ്റണിന് അവസരം നൽകിയിരുന്നില്ല.