കോഴിക്കോട് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഞായറാഴ്ചകളിൽ വിവാഹത്തിൽ പങ്കെടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം

Thursday 22 April 2021 3:27 PM IST

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.ഞായറാഴ്ചകളിൽ വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കാണിച്ച് ജില്ലാ കളക്ടർ സാംബശിവ റാവു ഉത്തരവിറക്കി.

ഞായറാഴ്ച എല്ലാവിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസമാവുന്നതിനാലാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിവാഹ ചടങ്ങിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്നും ഉത്തരവിൽ പറയുന്നു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനേക്കാൾ കൂടുതലാണ് ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.