സ്വാമി ദർശനം ഇനി ഓൺലൈനായി,​ ശബരിമല യുട്യൂബ് ചാനലും സോഷ്യൽ മീഡിയ പേജുകളും തുടങ്ങി

Thursday 22 April 2021 7:22 PM IST

തിരുവനന്തപുരം : മലകയറി സ്വാമി ദർശനം നടത്തി പുണ്യം നേടുന്ന ഭക്തകോടികൾക്ക് ഇനി വീട്ടിലിരുന്നും സ്വാമിയെ കാണാം ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളും യുട്യൂബ് ചാനലും പ്രവർത്തനം ആരംഭിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് ഇനി മുതൽ ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകൾ, ചിത്രങ്ങൾ, അറിയിപ്പുകൾ, വാർത്തകൾ തുടങ്ങിയവ ഇതിലൂടെ ലഭ്യമാക്കും. ശബരിമല ക്ഷേത്രത്തിലെ ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും എഫ് ബി പേജുകളിലും ചാനലിലും ഭക്തർക്ക് കാണാനാകും.

കേരളത്തിലാദ്യമായാണ് ഒരു ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ ചടങ്ങുകളും വിശേ

ഷങ്ങളും തത്സമയം സംപ്രേഷണം ചെയ്യാനായി ഔദ്യോഗിക ഡിജിറ്റൽ സംവിധാനം ഒരുക്കുന്നത്.

2021 ഏപ്രിൽ 9ന് തുടങ്ങിയ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇതിനകം ക്ഷേത്രവിശേഷങ്ങൾ പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്.

ലിങ്കുകള്‍ ചുവടെ: facebook.com/Sabarimala-Ayyappa-Swami-Temple-106504838220113 instagram.com/sabarimalaofficial/ twitter.com/SabarimalaOffl youtube.com/channel/UCvhUwke3pu_HQHDSP9_IGQgi