കൊവിഡ് : വിദ്യാർത്ഥികളെ പരീക്ഷയ്ക്കെത്തിക്കാൻ എസ്.എഫ്.ഐ

Friday 23 April 2021 12:20 AM IST
വീട്ടിൽ കൊവിഡ് രോഗികൾ ഉളളതിനാൽ ക്വാറന്റൈനിൽ കഴിയുന്ന വിദ്യാർത്ഥിനിയെ പരീക്ഷയെഴുതാൻ കടമ്മനിട്ട ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിച്ച ശേഷം തിരികെ കാറിൽ കൊണ്ടുപോകുന്ന ശരത്തും സൂരജും

പത്തനംതിട്ട : കൊവിഡ് ബാധിച്ചതും ക്വാറന്റൈനിൽ കഴിയുന്നതുമായ വിദ്യാർത്ഥികളെ പരീക്ഷ എഴുതി വീട്ടിലെത്തിയ്ക്കാൻ എസ്.എഫ്.ഐ സ്റ്റുഡന്റ് ബറ്റാലിയൻ സംഘം. ജില്ലയിലെ എല്ലായിടങ്ങളിലും സംഘം പ്രവർത്തിക്കുന്നുണ്ട്. കടമ്മനിട്ട ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് ശശിധരനും സ്റ്റുഡന്റ് ബറ്റാലിയൻ ജില്ലാ ജോ. സെക്രട്ടറി സൂരജ് എസ്. പിള്ളയും ചേർന്നാണ് സ്കൂളിൽ എത്തിക്കുന്നത്. ഈ വിദ്യാർത്ഥിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ വിദ്യാർത്ഥി ക്വാറന്റൈനിൽ ആണ്. ഇവരെ പി.പി.ഇ കിറ്റ് ധരിച്ച് എത്തുന്ന വിദ്യാർത്ഥികളെ എ.സി ഇടാത്ത കാറിലാണ് സ്കൂളിലേക്കും തിരികെ വീട്ടിലും എത്തിക്കുന്നത്. 110 പേരാണ് ഈ സംഘത്തിൽ ആദ്യം ജോയിൻ ചെയ്തിരിക്കുന്നത്. ഇപ്പോഴും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് വലിയൊരു സഹായമാണിത്.