പി.ജയരാജന് വൈ പ്ലസ് സുരക്ഷ

Friday 23 April 2021 12:00 AM IST

ക​ണ്ണൂ​ർ: സി​.പി​.എം സം​സ്ഥാ​ന സ​മി​തി​യം​ഗ​വും ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ പി. ​ജ​യ​രാ​ജ​ന് വൈ ​പ്ലസ് കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ൽ​കും.ഇന്റ​ലി​ജ​ൻ​സി​ന്റെ​യും സ്പെ​ഷ്യൽ ബ്രാ​ഞ്ചി​ന്റെയും റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ത്ത​ര​മേ​ഖ​ലാ ഐ​.ജി അ​ശോ​ക് യാ​ദ​വാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.ജ​യ​രാ​ജ​ൻ പോ​കു​ന്ന സ്ഥ​ല​ത്തും പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ലും കൂ​ടു​ത​ൽ പൊ​ലീ​സി​ന്റെ സാ​ന്നി​ദ്ധ്യ​വും ജാ​ഗ്ര​ത​യുമുണ്ടാ​കും.വീ​ട്ടി​ൽ ഗാ​ർ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധിപ്പി​ക്കാൻ ഐ​.ജി​യു​ടെ നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തു വേ​ണ്ടെ​ന്ന് ജ​യ​രാ​ജ​ൻ അ​റി​യി​ച്ചു.​പാ​നൂ​രി​ലെ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​ന്റെ കൊ​ല​പാ​ത​ക​ത്തി​ന് പിന്നാലെ

ജ​യ​രാ​ജ​നെ​തി​രെ ഭീ​ഷ​ണി​യു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ധി​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.