വാക്‌സിൻ രജിസ്‌ട്രേഷൻ ഹെൽപ്പ് ഡെസ്‌ക്

Friday 23 April 2021 1:04 AM IST

തിരുവനന്തപുരം: മേയ് 1 മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ആരംഭിക്കുന്ന സാഹചര്യത്തിൽ മുഴുവൻ പേരെയും വാക്സിനേഷൻ രജിസ്‌ട്രേഷന്റെ ഭാഗമാക്കുന്നതിനായി ശനിയാഴ്ച മുതൽ ഡി.വൈ.എഫ്.ഐ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ഓൺലൈൻ രജിസ്‌ട്രേഷനുള്ള ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും.