മൻസൂർ വധം: ആക്രമിച്ചത് കൈകാലുകൾ തല്ലിയൊടിക്കാനെന്ന് പ്രതികൾ

Friday 23 April 2021 3:04 AM IST

പ്രതികൾ വിളിച്ച നേതാവിനെ തിരിച്ചറിയാൻ

ഫോൺ പരിശോധന

തലശേരി:യൂത്ത് ലീഗ് പ്രവർത്തകൻ പെരിങ്ങത്തൂർ പുല്ലൂക്കരയിലെ മൻസൂറിനെ കൊല്ലാനല്ല ആക്രമിച്ചതെന്നും കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികളുടെ വെളിപ്പെടുത്തൽ.കോടതി കസ്റ്റഡിയിൽ വിട്ട ഏഴു പ്രതികളെ ക്രൈം​ബ്രാ​ഞ്ച് ചോദ്യം ചെയ്യവേയാണ് ഇക്കാര്യം പറഞ്ഞത്.

അതി​നു​ള്ള ആ​യു​ധ​ങ്ങ​ളാ​ണ് ക​രു​തി​യി​രു​ന്ന​ത്. ആ​ളു​ക​ൾ കൂ​ടി​യ​പ്പോ​ൾ ഭ​യ​പ്പെ​ടു​ത്താ​ൻ​ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു. പ​ക്ഷേ കാര്യങ്ങൾ കൈ​വി​ട്ടു​പോ​യി.

തി​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ലും മ​റ്റും സി​.പി​.എം പ്രാ​ദേ​ശി​ക​ നേ​താ​ക്ക​ളെ മ​ർ​ദി​ച്ച​തി​ന്റെ വി​രോ​ധ​ത്തി​ൽ ഏ​തെ​ങ്കി​ലും മു​സ്ളിംലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെന്നും പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി.

അതേസമയം, മൻസൂറിനെ ആക്രമിക്കുന്നതിനു മുമ്പും ശേഷവും കൊ​ല​യാ​ളി​സം​ഘം ഫോണിൽ വി​ളി​ച്ചത് ഏതു നേതാവിനെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അന്വേഷണസംഘം.പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോണിൽ ​നി​ന്ന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. സൈ​ബ​ർ​സെ​ൽ റി​പ്പോ​ർട്ട് കിട്ടിക്കഴിഞ്ഞാൽ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ പേ​ർ പ്ര​തി​കളാവാൻ സാദ്ധ്യതയുണ്ട്.

ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​.എ​സ്.പി പി.​വി​ക്ര​മ​ന്റെ നേ​തൃ​ത്വ​ത്തി​ലാണ് ചോദ്യംചെയ്യൽ. തി​ര​ഞ്ഞെ​ടു​പ്പ് ദിവസം രാ​ത്രി എ​ട്ട​ര​യോ​ടെ​ ബോംബേറിൽ പരിക്കേറ്റ മൻസൂർ പിറ്റേന്ന് രാവിലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.