ഭക്ഷ്യസാധനങ്ങളും മരുന്നും കൺസ്യൂമർ ഫെഡ് വീട്ടിലെത്തിക്കും

Saturday 24 April 2021 12:29 AM IST

പത്തനംതിട്ട : കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളിലെത്തിക്കുന്നതിന് സംവിധാനം ഒരുക്കി കൺസ്യൂമർഫെഡ്. ഇതിന്റെ ഭാഗമായി എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും നീതി മെഡിക്കൽ സ്റ്റോറുകളും ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. മരുന്നുകൾ ഉൾപ്പെടെ വീട്ടാവശ്യത്തിനുളള എല്ലാ സാധനങ്ങളും ഹോം ഡെലിവറിയായി എത്തിക്കും. ത്രിവേണി സൂപ്പർമാർക്കറ്റുകളുടെ വാട്‌സ് ആപ് നമ്പറിൽ നൽകുന്ന ഇൻഡന്റും മേൽവിലാസവും പരിഗണിച്ചാണ് കൺസ്യൂമർഫെഡ് ജീവനക്കാർ മരുന്നുകൾ ഉൾപ്പെടെയുളള ഭക്ഷ്യസാധനങ്ങൾ വീടുകളിലെത്തിക്കുക. പ്രിവന്റീവ് മെഡിസിൻ കിറ്റുകളും കൊവിഡാനന്തര കിറ്റുകളും നീതി മെഡിക്കൽ സ്റ്റോറുകളിൽ വിതരണം ചെയ്യും. സീനിയർ സിറ്റിസൺസിന് ആവശ്യമായ എല്ലാ മരുന്നുകളും ആവശ്യാനുസരണം വീട്ടുപടിക്കൽ എത്തിക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അടുത്ത അദ്ധ്യയനവർഷത്തെ വിദ്യാർത്ഥികളുടെ പഠനത്തിന് ആവശ്യമായ ത്രിവേണി നോട്ടു ബുക്കുകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വീടുകളിലെത്തിക്കുന്നതിന് ആവശ്യമായ പദ്ധതിയും കൺസ്യൂമർഫെഡ് തയാറാക്കി വരികയാണ്. ത്രിവേണി സ്റ്റോറുകൾ പ്രവർത്തിക്കുന്ന പ്രദേശത്തെ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് അതുവഴി ആവശ്യക്കാരെ കണ്ടെത്തി അവശ്യ സാധനങ്ങൾ എത്തിക്കുന്ന നടപടികളാണ് സ്വീകരിച്ചിട്ടുളളത്.

സേവനത്തിനായി ബന്ധപ്പെടേണ്ട വാട്‌സ് ആപ് നമ്പറുകൾ : 1. ബിന്ദു.പി നായർ (റീജിയണൽ മാനേജർ) 8281898311

2. അഭിലാഷ്.ടി.എസ്സ് 9446979836

3. വിമൽ.ടി.കെ 9447075067

4. ഷൈൻ.എസ്.രാജ് 9447117676

5. ദേവദാസ്.കെ.ടി 9947727826

6. പത്തനംതിട്ട ത്രിവേണി 9496271423

7. കോഴഞ്ചേരി ത്രിവേണി 9847905733

8. തിരുവല്ല ത്രിവേണി 9961549601

9. പൊടിയാടി ത്രിവേണി 8157953708

10. കോന്നി ത്രിവേണി 9961437002

11. കലഞ്ഞൂർ ത്രിവേണി 9895040663 12. തോലുഴം ത്രിവേണി 9745487640

13. പറക്കോട് ത്രിവേണി 9539876724

14. അടൂർ ത്രിവേണി 9747024356

15. പുല്ലാട് ത്രിവേണി 9544269469

16 പെരുനാട് ത്രിവേണി 9747856182

17. വെണ്ണിക്കുളം ത്രിവേണി 7560935650

18. സീതത്തോട് ത്രിവേണി 9048969025 19. മൊബൈൽ ത്രിവേണി ആറൻമുള 9496333025

20. മൊബൈൽ ത്രിവേണി തിരുവല്ല 9526673791

21. നീതി മെഡിക്കൽസ് കോന്നി 9747841342

22. നീതി മെഡിക്കൽസ്, കലഞ്ഞൂർ 9995977478

23. നീതി മെഡിക്കൽസ്, പറക്കോട് 9744264874

24. നീതി മെഡിക്കൽസ്, കോഴഞ്ചേരി 9744800183

25 നീതി മെഡിക്കൽസ്, സീതത്തോട് 8921438088

26. നീതി മെഡിക്കൽസ്, പെരുനാട് 9544648654