കൊവിഡ് ലംഘനം: 5432 പേർക്കെതിരെ കേസ്

Saturday 24 April 2021 6:00 AM IST

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 5432 പേർക്കെതിരെ കേസെടുത്തു. 969 പേർ അറസ്റ്റിലായി. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 25850 പേർക്കെതിരെയും ക്വാറൻെറൻ ലംഘിച്ചതിന് രണ്ട് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്ത്. കുറവ് കാസർകോട്.