ഓക്സിജൻ എക്സ്പ്രസ് ലക്ഷദ്വീപിലേക്ക്
Saturday 24 April 2021 12:21 AM IST
കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ ഓക്സിജൻ ക്ഷാമം ഒഴിവാക്കാൻ ലക്ഷദ്വീപിലേയ്ക്ക് നാവികസേന സിലിണ്ടറുകൾ എത്തിക്കും. കാലി സിലിണ്ടറുകൾ വീണ്ടും ഓക്സിജൻ നിറച്ച് എത്തിക്കാനും ഓക്സിജൻ എക്സ്പ്രസ് പദ്ധതിയുടെ ഭാഗമായി സേന രംഗത്തിറങ്ങും.
ഒരു ഡോക്ടറും രണ്ടു നഴ്സിംഗ് അസിസ്റ്റന്റുമാരും ഉൾപ്പെട്ട സംഘം സിലിണ്ടറുകൾ, പി.പി.ഇ കിറ്റുകൾ, മാസ്കുകൾ, ഗ്ളൗസുകൾ തുടങ്ങിയവ ഉറപ്പാക്കാൻ രംഗത്തുണ്ട്. കൊച്ചിയിൽ നിന്നാണ് ഓക്സിജൻ സിലിണ്ടറുകൾ കപ്പൽമാർഗം എത്തിക്കുന്നത്.