ലോക സർവകലാശാല റാങ്കിംഗിൽ അമൃതയ്ക്ക് അപൂർവ നേട്ടം

Saturday 24 April 2021 12:00 AM IST

കൊല്ലം: ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്ട് റാങ്കിംഗിൽ ലോകത്തിലെ നൂറ് സർവകലാശാലകളുടെ പട്ടികയിൽ അമൃത വിശ്വവിദ്യാപീഠം ഇടം പിടിച്ചു. ഇത്തരത്തിൽ അപൂർവനേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ഏക യൂണിവേഴ്‌സിറ്റിയാണ് അമൃത. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്ട് റാങ്കിംഗിന്റെ മൂന്നാം പതിപ്പിൽ അമൃത എൺപത്തിയൊന്നാം സ്ഥാനത്താണെന്ന് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ ഗുണനിലവാരത്തിനുള്ള 101 മുതൽ 200 വരെയുള്ള റാങ്കുകളും അമൃത വിശ്വ വിദ്യാപീഠം കരസ്ഥമാക്കി.

ക്ലൈ​മ​റ്റ് ​പ്ലെ​ഡ്‌​ജി​ന്റെ​ ​ഭാ​ഗ​മാ​യി​ ​യു.​എ​സ്.​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​മു​ഖ​ ​ഡി​ജി​റ്റ​ൽ​ ​ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ​ ​സൊ​ല്യൂ​ഷ​ൻ​സ് ​ക​മ്പ​നി​യാ​യ​ ​യു.​എ​സ്.​ടി​ ​കാ​ലാ​വ​സ്ഥാ​ ​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ക്കാ​നും​ ​കാ​ർ​ബ​ൺ​ര​ഹി​ത​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​ ​കെ​ട്ടി​പ്പ​ടു​ക്കാ​നു​മു​ള്ള​ ​ആ​ഗോ​ള​ ​ക​മ്പ​നി​ക​ളു​ടെ​ ​കൂ​ട്ടാ​യ്മ​യാ​യ​ ​ക്ലൈ​മ​റ്റ് ​പ്ലെ​ഡ്‌​ജി​ൽ​ ​ഒ​പ്പു​വ​ച്ചു.​ ​പ​രി​സ്ഥി​തി​ ​സൗ​ഹൃ​ദ​ ​ഭാ​വി​ക്ക് ​വേ​ണ്ടി​ ​രൂ​പം​ ​കൊ​ടു​ത്ത​ ​ഈ​ ​ക്രോ​സ് ​സെ​ക്ട​ർ​ ​ബി​സി​ന​സ് ​ക​മ്മ്യൂ​ണി​റ്റി​യി​ൽ​ ​ലോ​ക​ത്തെ​ ​നൂ​റി​ലേ​റെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​ക​ൾ​ ​അം​ഗ​ങ്ങ​ളാ​ണ്.