കേരള സർവകലാശാല അപേക്ഷാഫോം കൗണ്ടർ പ്രവർത്തനം നിറുത്തി

Saturday 24 April 2021 12:00 AM IST

സർവകലാശാലയുടെ പാളയം കാമ്പസിലെ അപേക്ഷ ഫോം വിൽപന കേന്ദ്രം 26 മുതൽ പ്രവർത്തിക്കില്ല. അപേക്ഷാ ഫോമുകൾ www.keralauniversity.ac.in ൽ 'Resources' എന്ന തലക്കെട്ടിന് താഴെയുളള 'Application Forms' എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാം. ഫീസ് അടയ്ക്കുന്നതിനോടൊപ്പം അപേക്ഷാ ഫോമിന്റെ വിലയും അടയ്‌ക്കണം. കൂടാതെ ഫീസടയ്ക്കുന്നതിനായി https://pay.keralauniversity.ac.in/ ഉപയോഗിക്കാം.

പരീക്ഷാഫീസ്

ആറാം സെമസ്റ്റർ ബി.എ /ബി.എസ് സി /ബി.കോം - ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം - സി.ബി.സി.എസ്.എസ് - (2010, 2011 & 2012 അഡ്മിഷൻ) പരീക്ഷയ്ക്കുളള മേഴ്സിചാൻസിന് പിഴകൂടാതെ 28 വരെയും, 150 രൂപ പിഴയോടെ മേയ് 3 വരെയും 400 രൂപ പിഴയോടെ മേയ് 5 വരെയും ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാഫീസിനു പുറമേ മേഴ്സിചാൻസ് ഫീസ് കൂടി ഒടുക്കണം.

യൂണിവേഴ്സിറ്റി സ്റ്റേഡിയം പ്രവർത്തിക്കില്ല

പി.എം.ജി യിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾക്കായി തുറന്നു നൽകില്ല.

ക​ണ്ണൂ​ർ​ ​യൂ​ണി​ ​വാ​ർ​ത്ത​കൾ

അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു
സ്കൂ​ൾ​ ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്പോ​ർ​ട്സ് ​സ​യ​ൻ​സി​ലേ​ക്ക് ​ഡ​യ​റ്റി​ഷ്യ​ൻ,​ ​ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ഓ​രോ​ ​ഒ​ഴി​വു​ക​ളി​ൽ​ ​പാ​ർ​ട്ട് ​ടൈം​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്സൈ​റ്റി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷാ​ ​ഫോം​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​പൂ​രി​പ്പി​ച്ച് 30​ന് ​മു​ൻ​പ് ​വ​കു​പ്പ് ​മേ​ധാ​വി​യു​ടെ​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​യ്ക്കു​ക.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഫോ​ൺ​-​ 9447027990​ 2020

പ​രീ​ക്ഷാ​ഫ​ലം
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ബി.​എ,​ ​ബി.​ബി.​എ​ ​(​ടി.​ടി.​എം​ ​),​ബി.​ബി.​എ​ ​(​എ.​എ​ച്ച്)​റ​ഗു​ല​ർ​ ​/​ ​സ​പ്ളി​മെ​ന്റ​റി​ ​/​ ​ഇം​പ്രൂ​വ്മെ​ന്റ്,​ ​ബി.​ബി.​എ​ ​(​ആ​ർ.​ടി.​എം​ ​)​സ​പ്ളി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​പു​നഃ​പ​രി​ശോ​ധ​ന,​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന,​ ​ഫോ​ട്ടോ​കോ​പ്പി​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ക​ൾ​ ​മേ​യ് 6​ ​ന് 5​ ​മ​ണി​ ​വ​രെ​ ​സ്വീ​ക​രി​ക്കും.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​സി.​എ​ ​/​ബി​ ​എ​സ് ​സി​/​ബി.​എ​സ് ​സി​ ​ഓ​ണേ​ഴ്‌​സ് ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​പു​നഃ​പ​രി​ശോ​ധ​ന,​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന,​ ​പ​ക​ർ​പ്പു​ക​ൾ​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ക​ൾ​ ​മേ​യ് 6​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​സ​മ​ർ​പ്പി​ക്കാം.