കൊവിഡ് കുതിക്കുന്നതിനിടെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ

Saturday 24 April 2021 12:00 AM IST

കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. മതിയായ സുരക്ഷാസംവിധാനങ്ങളൊരുക്കാതെ പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. അദ്ധ്യാപക സംഘടനകൾ പ്രതിഷേധത്തിലും .എങ്കിലും,പരീക്ഷയിൽ

മാറ്റമില്ലെന്നാണ് അധികൃതരുടെ നിലപാട്.

ഏപ്രിൽ 28 മുതൽ മേയ് 15 വരെ നടക്കുന്ന പ്രാക്ടിക്കൽ പരീക്ഷകളിൽ രണ്ടായിരത്തിലധികം കേന്ദ്രങ്ങളിലായി നാലു ലക്ഷത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. മതിയായ ഉപകരണങ്ങളുടെ അഭാവം മൂലം പ്രാക്ടിക്കൽ നടത്തിപ്പിനിടെ ലാബുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുക അസാദ്ധ്യമാകും. മൈക്രോസ്‌കോപ്പുകളും പിപ്പറ്റുകളും കമ്പ്യൂട്ടർ ഉൾപ്പെടെ രോഗവ്യാപന സാദ്ധ്യത കൂടുതലുള്ള മറ്റുപകരണങ്ങളും കൈമാറ്റം ചെയ്യപ്പെടും. മിക്ക സ്‌കൂളുകളിലും ലാബ് സൗകര്യങ്ങളും ഉപകരണങ്ങളും പരിമിതമാണ്. കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും വിലപിടിപ്പുള്ള ലാബ് ഉപകരണങ്ങളും സാനിറ്റൈസ് ചെയ്യാൻ എളുപ്പമല്ലാത്തതിനാൽ പ്രാക്ടിക്കൽ പരീക്ഷകൾ രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക. മാത്തമാറ്റിക്‌സിനും ആദ്യമായി ഇക്കുറി കമ്പ്യൂട്ടർ അധിഷ്ഠിതമായ പ്രായോഗിക പരീക്ഷയുള്ളതിനാൽ മിക്ക സ്‌കൂളുകളിലും സൗകര്യങ്ങൾ കൂടുതൽ പേർ പങ്കിടേണ്ടി വരും. അദ്ധ്യാപകർക്ക് കൂടുതൽ . ഒന്നിലേറെ സ്‌കൂളിൽ പോയി പ്രാക്ടിക്കൽ പരീക്ഷ നടത്തേണ്ടിയും വരും. തിയറി പരീക്ഷയ്ക്ക് മുൻപായി ഫെബ്രുവരിയിൽ നടക്കാറുള്ള പ്രാക്ടിക്കൽ പരീക്ഷയാണ് താളംതെറ്റി ഇത്തവണ മേയിൽ നടത്തുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി വിത്ത് കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് വിഷയങ്ങൾക്കാണ് പ്രായോഗിക പരീക്ഷ.

'കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാവണം. പരീക്ഷാ ഡ്യൂട്ടി ചെയ്ത അദ്ധ്യാപകരിലേറെപ്പേർക്ക് കൊവിഡ് പകരാൻ സാദ്ധ്യതയുണ്ട്. അവരാണ് പ്രാക്ടിക്കൽ പരീക്ഷാ ജോലിയും ചെയ്യേണ്ടത്'.

-എസ്. മനോജ് ജനറൽ സെക്രട്ടറി എയ്ഡഡ് ഹയർസെക്കൻഡറി

സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ

സു​ര​ക്ഷാ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഒ​രു​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​യ​ര്‍​ ​സെ​ക്ക​ന്‍​ഡ​റി​ ​പ്രാ​ക്ടി​ക്ക​ല്‍​ ​പ​രീ​ക്ഷ​ക​ള്‍​ ​മാ​റ്റി​ല്ലെ​ന്നും,.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​സു​ര​ക്ഷാ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഒ​രു​ക്കു​മെ​ന്നും​ ​പെ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഷ് ​അ​റി​യി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​ ​സാ​ഹ​ച​ര്യ​മി​ല്ല.​ ​പ​രീ​ക്ഷ​യി​ല്‍​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള​ ​വ​ലി​യ​ ​ജാ​ഗ്ര​ത​ ​പു​ല​ര്‍​ത്തു​ന്നു​ണ്ട്.​ ​ലാ​ബു​ക​ൾ​ ​ഒ​രു​ ​ബാ​ച്ച് ​ഉ​പ​യോ​ഗി​ച്ച​തി​ന് ​ശേ​ഷം​ ​സാ​നി​റ്റൈ​സ് ​ചെ​യ്ത് ​മാ​ത്ര​മേ​ ​അ​ടു​ത്ത​ ​ബാ​ച്ചി​നെ​ ​പ്ര​വേ​ശി​പ്പി​ക്കൂ.​ 28​ ​മു​ത​ൽ​ ​മേ​യ് 15​ ​വ​രെ​യാ​ണ് ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ .​ 26​ന് ​പ​രീ​ക്ഷ​ ​സം​ബ​ന്ധി​ച്ച​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​പു​റ​പ്പെ​ടു​വി​ക്കും.​ ​പ​രീ​ക്ഷ​ക​ള്‍​ ​മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​പ​രി​ശോ​ധി​ച്ച് ​തി​ങ്ക​ളാ​ഴ്ച​യ്ക്ക​കം​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മീ​ഷ​ൻ​ ​വ​കു​പ്പി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​പ്രാ​ക്ടി​ക്ക​ല്‍​ ​പ​രീ​ക്ഷ​ക​ള്‍​ക്കാ​യി​ ​എ​ന്തൊ​ക്കെ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ​ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​ഉ​ട​ൻ​ ​റി​പ്പോ​ര്‍​ട്ട് ​സ​മ​ര്‍​പ്പി​ക്കും