സാങ്കേതിക സർവകലാശാല: ക്ലാസുകൾ 26 മുതൽ

Saturday 24 April 2021 12:00 AM IST

തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ രണ്ടും നാലും സെമസ്റ്റർ ക്ലാസുകൾ ഓൺലൈനായി 26 മുതൽ ആരംഭിക്കും. ഉയർന്ന സെമസ്റ്ററുകളിലെ ക്ലാസുകൾ മുൻപ് തീരുമാനിച്ച ഷെഡ്യൂൾ അനുസരിച്ച് തുടരും.
സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ (അക്കാഡമിക് ആൻഡ് റിസർച്ച്) ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മാറ്റിവച്ച പരീക്ഷകളുടെ നടത്തിപ്പ് 15 ദിവസമെങ്കിലും മുൻപ് വിദ്യാർത്ഥികളെ അറിയിക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്‌​സ് ​ഇ​ൻ​ ​ഫാ​ർ​മ​സി

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ഴി​ക്കോ​ട് ​ഗ​വ​ൺ​മെ​ന്റ് ​ഹോ​മി​യോ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്‌​സ് ​ഇ​ൻ​ ​ഫാ​ർ​മ​സി​ ​(​ഹോ​മി​യോ​പ്പ​തി​)​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​പാ​സാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ്രോ​സ്‌​പെ​ക്ട​സ്സ് ​വെ​ബ്‌​സൈ​റ്റി​ൽ.​ 26​ ​മു​ത​ൽ​ ​മേ​യ് 15​ ​വ​രെ​ ​കേ​ര​ള​ത്തി​ലെ​ ​എ​ല്ലാ​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്ക് ​ശാ​ഖ​ക​ളി​ലും​ ​അ​പേ​ക്ഷാ​ഫീ​സ് ​സ്വീ​ക​രി​ക്കും.​ ​ഓ​ൺ​ലൈ​നാ​യും​ ​അ​ട​യ്ക്കാം.​ ​ഫോ​ൺ​ 0471​ 2560363,​ 2560364.