മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണം
Saturday 24 April 2021 5:12 AM IST
തിരുവനന്തപുരം: കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കുന്ന കമ്പനികളിൽ നിന്ന് വാക്സിൻ വാങ്ങുന്നതിന് സംസ്ഥാന സർക്കാരിനെ സഹായിക്കാൻ ഒരോ തൊഴിലാളിയും ട്രേഡ് യൂണിയനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം അഭ്യർത്ഥിച്ചു.കൊവിഡ് വാക്സിൻ സംസ്ഥാന സർക്കാർ വാങ്ങണമെന്ന കേന്ദ്രനിർദ്ദേശം മരുന്ന് കമ്പനികൾക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാനാണ്. കേരളത്തിലെ ജനങ്ങൾക്ക് സൗജന്യ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ജനങ്ങളോടൊപ്പം നിൽക്കുകയാണ്. അതുകൊണ്ട് സംസ്ഥാനം സാമ്പത്തിക ഞെരുക്കം നേരിടുന്ന സമയത്ത് വാക്സിൻ വാങ്ങാനുള്ള പിന്തുണയും സഹായവും ജനങ്ങൾ നൽകണമെന്നും എളമരം കരീം പറഞ്ഞു.