മെസിയുടെ നേതൃത്വത്തിൽ ബാഴ്സയുടെ പഞ്ചവാദ്യം

Saturday 24 April 2021 3:14 AM IST

കാ​മ്പ്നൂ​:​ ​ക​ളം​ ​നി​റാ​ഞ്ഞാ​ടി​യ​ ​ഇ​തി​ഹാ​സ​ ​താ​രം​ ​ല​യ​ണ​ൽ​ ​മെ​സി​യു​ടെ​ ​നേ​തൃ​ത്വ​ത്ത്വി​ൽ​ ​ഗെറ്റാഫെ​യെ​ 5​-2​ന് ​ത​ക​ർ​ത്ത് ​ബാ​ഴ്സ​ലോ​ണ​ ​ലാ​ലി​ഗ​ ​കി​രീ​ട​ ​പോ​രാ​ട്ട​ത്തി​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​സ​ജീ​വ​മാ​ക്കി.​ ​ര​ണ്ട് ​ഗോ​ൾ​ ​നേ​ടു​ക​യും​ ​ഒ​രു​ ​ഗോ​ളി​ന് ​വ​ഴി​യൊ​രു​ക്കു​ക​യും​ ​ചെ​യ്ത് ​മെ​സി​ ​മി​ന്നി​ത്തി​ള​ങ്ങി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​റൊ​ണാ​ൾഡ്​ ​അ​റു​ഹോ​യും​ ​പെ​നാ​ൽറ്റി​യി​ലൂ​ടെ​ ​ഗ്രി​സ്മാ​നും​ ​ബാ​ഴ്സ​യ്ക്കാ​യി​ ​ഓ​രോ​ ​ഗോ​ൾ​ ​വീ​തം​ ​നേ​ടി.​ ​ഗെ​റ്റാ​ഫ​യു​ടെ​ ​സോ​ഫി​യാ​ൻ​ ​ച​ക്ല​യു​ടെ​ ​വ​ക​യാ​യി​ ​സെ​ൽ​ഫ് ​ഗോ​ളും​ ​ബാ​ഴ്സ​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​എ​ത്തി.​ ​എ​ന​ൽ​ ​ഉ​നാ​ൽ​ ​പെ​നാ​ൽറ്റി​യി​ലൂ​ടെ​ ​നേ​ടി​യ​ ​ഗോ​ളും​ ​ബാ​ഴ്സ​ ​ഡി​ഫ​ൻ​ഡ​ർ​ ​ലെം​ഗ്‌​ലെ​റ്റി​ന്റെ​ ​പി​ഴ​വി​ൽ​ ​കി​ട്ട​ ​സെ​ൽ​ഫ് ​ഗോ​ളു​മാ​ണ് ​ഗെറ്റാ​ഫെ​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​ഉ​ള്ള​ത്.​ ​ജ​യ​ത്തോ​ടെ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ ​ചി​ര​വൈ​രി​ക​ളാ​യ​ ​റ​യ​ൽ​ ​മാ​ഡ്രി​ഡു​മാ​യു​ള്ള​ ​പോ​യി​ന്റ് ​‌​ ​അ​ക​ലം​ ​ര​ണ്ടാ​ക്കി​ ​കു​റ​യ്ക്കാ​നും​ ​ബാ​ഴ്സ​യ്ക്കാ​യി.

32​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഒ​ന്നാം​ ​സ്ഥാ​ന​ത്തു​ള്ള​ ​അ​ത​‌്ല​റ്റി​ക്കോ​ ​മാ​ഡ്രി​ഡി​ന് 72​ ​പോ​യി​ന്റും​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ ​റ​യ​ൽ​ ​മാ​ഡ്രി​ഡി​ന് 70​ ​പോ​യി​ന്റു​മാ​ണു​ള്ള​ത്.​ ​ഇ​വ​രേ​ക്കാ​ൾ​ ​ഒ​രു​ ​മ​ത്സ​ര​ ​കു​റ​ച്ച് ​ക​ളി​ച്ച​തി​ന്റെ​ ​ആ​നു​കൂ​ല്യ​മു​ള്ള​ ​ബാ​ഴ്സ​യ്ക്ക് 31​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 68​ ​പോ​യി​ന്റു​ണ്ട്. സ്വ​ന്തം​ ​ത​ട്ട​ക​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ബാ​ഴ്സ​‌​ലോ​ണ​യു​ടെ​ ​ആ​ധി​പ​ത്യം​ ​ആ​യി​രു​ന്നു.​എ​ട്ടാം​ ​മി​നി​ട്ടി​ൽ​ത്ത​ന്നെ​ ​മെ​സി​ ​ബാ​ഴ്സ​യെ​ ​മു​ന്നി​ലെ​ത്തി​ച്ചു.​ ​