ബസുകൾ ഷെഡ്യൂൾ ചുരുക്കി
Sunday 25 April 2021 12:18 AM IST
തിരുവനന്തപുരം:സർക്കാർ നിർദ്ദേശാനുസരണം കെ.എസ്.ആർ.ടി.സി ഇന്നലെ 60 ശതമാനം സർവീസുകൾ നടത്തി.അവധിദിവസങ്ങളിൽ സർവ്വീസ് നടത്തിയിരുന്ന 2300 ബസുകളുടെ 60 ശതമാനം സർവ്വീസുകളാണ് നടന്നത്. ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നവർക്കും എയർപോർട്ട്,റെയിൽവേ സ്റ്റേഷൻ,ആശുപത്രികൾ എന്നിവിടങ്ങളിൽ എത്തുന്നവർക്കും വേണ്ടിയാണ് പ്രധാനമായും സർവീസുകൾ നടത്തിയത്.ഗ്രാമ മേഖലയിൽ ജനം പുറത്തിറങ്ങാതെ വന്നതിനാൽ ഉച്ചയോടെ ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുകയായിരുന്നു.