മലപ്പുറത്ത് അഞ്ച് ലക്ഷം പേർ വാക്സിൻ സ്വീകരിച്ചു

Monday 26 April 2021 12:10 AM IST

മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 5,26,969 ആയി. ഇതിൽ 4,62,156 പേർ ഒന്നാം ഘട്ട വാക്സിനും 64,813 പേർ രണ്ടാംഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകരിൽ 38,205 പേർ ഒന്നാം ഡോസും 23,871 പേർ രണ്ടാം ഡോസും സ്വീകരിച്ചു. കൊവിഡ് മുന്നണി പോരാളികളിൽ 14,041 പേർക്ക് ഒന്നാം ഡോസും 12,791പേർക്ക് രണ്ടാം ഡോസും നൽകി. പോളിംഗ് ഉദ്യോഗസ്ഥരിൽ 33,485 പേർ ആദ്യ ഘട്ട വാക്സിനും 9,798 പേർ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 45 വയസിനു മുകളിൽ പ്രായമുള്ള 3,76,425 പേർ ആദ്യഘട്ട വാക്സിനും 18,353 പേർ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്.