ശേഷി ഉയർത്താതെ ലാബുകൾ ; ഫലമറിയാൻ നീണ്ട കാത്തിരിപ്പ്

Monday 26 April 2021 12:02 AM IST

കോഴിക്കോട്: ലാബുകളുടെ ശേഷി ഉയർത്താതെ കൊവിഡ് ടെസ്റ്റ് എണ്ണം കൂട്ടിയത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജില്ലയിൽ ദിവസവും ആയിരക്കണക്കിന് സാമ്പിൾ പരിശോധനയ്ക്കായി എടുക്കുമ്പോൾ നല്ലൊരു പങ്കിന്റെയും ഫലം വരാൻ ഏറ്റവും ചുരുങ്ങിയത് മൂന്നു ദിവസം വേണ്ടിവരുന്നു. ഇതിനിടയ്ക്ക്, പരിശോധനയ്ക്ക് വിധേയരാവരിൽ നിന്നു തന്നെ പലർക്കും രോഗം പകരാനിടയാവുന്നു.

ക്യാമ്പുകളിലെന്ന പോലെ ആശുപത്രികളിലും പരിശോധനയ്ക്കെത്തുന്നവരുടെ എണ്ണം വല്ലാതെ കൂടിയിട്ടുണ്ട്. ലാബുകളുടെ പ്രവർത്തനശേഷി വർദ്ധിപ്പിച്ച് കഴിയുംവേഗം ഫലം പുറത്തുവിടണമെന്ന ആവശ്യം പരക്കെ ഉയരുകയാണ്. പരിശോധന കഴിഞ്ഞവർ റിസൾട്ട് വരുന്നതു വരെ ക്വാറന്റൈനിൽ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നത്. എന്നാൽ, ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. നിർദ്ദേശം പാലിക്കുന്നവർക്കാകട്ടെ ഫലം വരാൻ വൈകുമ്പോൾ ദിവസങ്ങളോളം ക്വാറന്റൈനിൽ കഴിയാൻ നിർബന്ധിതമാവുന്ന അവസ്ഥയും.

പരിശോധനയ്ക്ക് വിധേയരായവർ ക്വാറന്റൈൻ ലംഘിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ആരോഗ്യ പ്രവർത്തകർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയുന്നില്ല. ഫോണിൽ നിർദ്ദേശം ആവർത്തിക്കാനേ സാധിക്കുന്നുള്ളൂ. പ്രത്യേകിച്ച് രോഗലക്ഷണമൊന്നും ഇല്ലാത്തവർ വൈറസ് ബാധയില്ലെന്ന സങ്കല്പത്തിൽ പതിവുപോലെ പൊതുഇടങ്ങളിൽ ഇടപഴകുകയാണ്. ഫലം ഏറെ നീളുന്നത് ആരോഗ്യ പ്രവർത്തകർക്കും വല്ലാത്ത പ്രയാസമുണ്ടാക്കുന്നുണ്ട്. പരിശോധന കഴിഞ്ഞവർ ഒരു ദിവസം കഴിയുമ്പോഴേക്കും ക്ഷമ നശിച്ച് നിരന്തരം ഫോണിൽ ബന്ധപ്പെടുകയാണ്. ഫലമായില്ലെന്ന മറുപടി കേൾക്കുന്നതോടെ ആരോഗ്യ പ്രവർത്തകരുമായി കയർക്കുന്നവർ കുറച്ചൊന്നുമല്ല. സ്പോട്ട് രജിസ്‌ട്രേഷൻ നിറുത്തിയതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കുള്ള തള്ളിക്കയറ്റം ഒഴിവായിട്ടുണ്ട്. എന്നാൽ, രജിസ്റ്റർ ചെയ്തു നിശ്ചിതദിവസം സമയത്തിന് എത്തുമ്പോൾ വാക്സിൻ സ്റ്റോക്ക് ഇല്ലെന്ന മറുപടി കേട്ട് മടങ്ങേണ്ടി വരുന്നു പലർക്കും.

5​ ​ദി​വ​സ​മാ​യി​ട്ടും ഫ​ലം​ വ​ന്നി​ല്ല

മു​ക്കം​:​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് ​കു​റ​യ്ക്കാ​ൻ​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​മെ​ഗാ​ ​ക്യാ​മ്പു​ക​ൾ​ ​ന​ട​ത്തി​ 200​-​ 300​ ​പേ​രു​ടെ​ ​സ്ര​വ​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച് ​പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചെ​ങ്കി​ലും​ ​അ​ഞ്ചു​ ​ദി​വ​സ​മാ​യി​ട്ടും​ ​ഫ​ലം​ ​വ​ന്നി​ല്ല.​ ​അ​തി​നി​ടെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ലാ​ബി​ൽ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ ​സ്ര​വ​ ​സാ​മ്പി​ളു​ക​ൾ​ ​സ്വ​കാ​ര്യ​ ​ലാ​ബു​ക​ൾ​ക്ക് ​കൈ​മാ​റാ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​താ​യും​ ​അ​ഭ്യൂ​ഹ​മു​ണ്ട്.