ഡി.സി.ആർ.സി പ്രവർത്തിക്കും
പത്തനംതിട്ട : ലോക്ക് ഡൗണിൽ ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡി.സി.ആർ.സി (ഡിസ്ട്രിക്ട് കോൺഫ്‌ളിക്ട് റെസൊല്യൂഷൻ സെന്റർ ) ജില്ലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവി. പീഡനങ്ങൾ തടയുന്നതിനും പരാതികൾ ഉണ്ടായാൽ പരിഹരിക്കുന്നതിനും കഴിഞ്ഞവർഷം സംസ്ഥാനത്ത് രൂപീകരിച്ചതാണ് ഡി.സി.ആർ.സി. വനിതാ സെൽ ഇൻസ്‌പെക്ടർ ആണ് ചെയർമാൻ. ആവശ്യമുള്ളവർക്ക് കൗൺസിലിംഗും നൽകുന്നുണ്ട്. ഇത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനിലും വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ എസ്.എച്ച്.ഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വാട്‌സ്ആപ്പ് സൗകര്യമുള്ള ഫോൺ നമ്പർ 9497987057 ലേക്കോ, ciwmncell pta.pol@kerala.gov.in എന്ന മെയിൽ ഐഡി യിലേക്കോ പരാതികൾ അയയ്ക്കാം. ഡി സി ആർ സി പരാതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും, പിങ്ക് പൊലീസിനെയും വിളിക്കാം.