എം.പി ഫണ്ടിൽ നിന്ന് 11 വെന്റിലേറ്ററുകൾ

Monday 26 April 2021 12:10 AM IST

കൊ​ല്ലം: കൊ​വി​ഡ് ചി​കി​ത്സയ്​ക്ക് എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പിയു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടിൽ നി​ന്ന് അ​നു​വ​ദി​ച്ച തു​ക വിനിയോഗിച്ച് പ​തി​നൊ​ന്ന് വെന്റി​ലേ​റ്റ​റു​കൾ വി​വി​ധ ആ​ശു​പ​ത്രി​കൾ​ക്ക് നൽ​കി​. കഴിഞ്ഞ മാർ​ച്ചിലാണ് 15 വെന്റിലേ​റ്റ​റു​കൾ​ക്കാ​യി 150 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തിയത്. ഇ​പ്പോൾ നൽ​കി​യ 11 വെന്റിലേ​റ്റ​റു​കൾ കൂ​ടാ​തെ പു​ന​ലൂർ താ​ലൂ​ക്ക് ആ​ശു​പ​ത്രിയ്ക്ക് 4 വെന്റിലേ​റ്റ​റു​കൾ കൂടി അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് വെന്റി​ലേ​റ്റ​റു​കൾ ആ​വ​ശ്യ​മി​ല്ലെ​ന്നും തു​ക ആ​ശു​പ​ത്രി​യി​ലെ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങൾ​ക്കാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആവ​ശ്യ​പ്പെ​ട്ടി​രു​ന്നു. തുടർന്ന് മാ​മോ​ഗ്രാ​ഫി യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് തു​ക മാ​റ്റി അ​നി​വ​ദിച്ചു.

കൊവി​ഡ് ചി​കി​ത്സ​യ്ക്ക് കാ​ല​താ​മ​സം വരുത്തിയ സർ​ക്കാ​രിന്റെ​യും ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തിന്റെ​യും നി​രു​ത്ത​ര​വാ​ദ ന​ട​പ​ടിയെ എം.പി വിമർശിച്ചു. യ​ഥാ​സ​മ​യം ന​ട​പ​ടി സ്വീ​ക​രി​ക്കാൻ ത​യ്യാ​റാ​ക​ണ​മെ​ന്നും എം.പി ആ​വ​ശ്യ​പ്പെ​ട്ടു.

 അനുവദിച്ച വെന്റിലേറ്ററുകൾ

പാ​രി​പ്പ​ള്ളി മെ​ഡി​. കോ​ളേ​ജ്:​ 5

കൊ​ല്ലം ജി​ല്ലാ ആ​ശു​പത്രി:​ 5

ക​ട​യ്​ക്കൽ ഗ​വ. ആ​ശു​പ​ത്രി: ​1