28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ
Monday 26 April 2021 12:23 AM IST
തിരുവനന്തപുരം: 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത.കോട്ടയം,ഇടുക്കി ,മലപ്പുറം,വയനാട്,ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്.തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ എന്നിവിടങ്ങളിൽ വൈകുന്നേരങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.ശക്തമായ മഴയുടെ സാഹചര്യത്തിൽ 28ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ജില്ലകളിൽ ഇന്നും നാളയും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്.