സിദ്ദിഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം

Monday 26 April 2021 5:27 AM IST

തിരുവനന്തപുരം:മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ഹർജി എത്രയും വേഗം പരിഗണിക്കണമെന്നും, മികച്ച ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് കത്ത് നൽകി.

സിദ്ദിഖ് കാപ്പനെതിരായ അതിക്രമങ്ങളും മാനുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും, ആശുപത്രിക്കിടക്കയിൽ അദ്ദേഹത്തെ ചങ്ങലയിൽ ബന്ധിച്ച് പ്രാഥമികാവശ്യങ്ങൾക്കായിപ്പോലും സ്വതന്ത്രമായി പോകാൻ കഴിയാത്തവണ്ണം ബന്ധിച്ചിട്ടിരിക്കുകയാണെന്നും കത്തിൽ പറഞ്ഞു.