കാപ്പന്റെ മനുഷ്യാവകാശം നിഷേധിക്കരുത്: ചെന്നിത്തല

Monday 26 April 2021 12:45 AM IST

തിരുവനന്തപുരം: ചികിത്സ ഉൾപ്പെടെ നിഷേധിക്കപ്പെടുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പൻ നേരിടുന്ന പീഡനങ്ങൾക്ക് അറുതി വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. കാപ്പന്റെ ഭാര്യ റെയ്‌ഹാൻ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത്. 'കൊവിഡ് ബാധിതനായ കാപ്പനെ ടോയ്ലെറ്റിൽ പോലും പോകാൻ അനുവദിക്കാതെ ചങ്ങലകൊണ്ട് കട്ടിലിൽ ബന്ധിച്ചിരിക്കുകയാണ്. മാനുഷിക പരിഗണന പോലും കാപ്പന് നിഷേധിക്കുകയാണെന്നാണ് റെയ്‌ഹാന്റെ വാക്കുകളിൽ നിന്ന് മനസിലാകുന്നത്. കാപ്പന് ചികിത്സ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഉത്തർപ്രദേശ് ഭരണകൂടം തയ്യാറാകണം" ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.