വാക്സിൻ വാങ്ങാൻ ട്രഷറിയിൽ പണമുണ്ട്: തോമസ് ഐസക്ക്

Monday 26 April 2021 12:57 AM IST

തിരുവനന്തപുരം: ട്രഷറിയിൽ ആവശ്യത്തിന് പണമുണ്ടെന്നും സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ റെഡി ക്യാഷ് നൽകി വാങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകും. ട്രഷറിയിൽ ഇപ്പോൾ ക്യാഷ് ബാലൻസ് അഥവാ മിച്ചം 3000 കോടി രൂപയാണ്. എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുന്നതിന് സെക്രട്ടറിമാരുടെ കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്-ഐസക് പറഞ്ഞു.