ഗുരുവായൂരിൽ നടന്നത് 87 വിവാഹങ്ങൾ
Monday 26 April 2021 5:55 AM IST
ഗുരുവായൂർ: ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നത് 87 വിവാഹങ്ങൾ. 145 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം കടുപ്പിച്ചതോടെ പലരും വേദി മാറ്റുകയായിരുന്നു. ഓരോ വിവാഹ സംഘത്തിനുമൊപ്പം 12 പേർക്കാണ് പ്രവേശനാനുമതി ഉണ്ടായിരുന്നത്. ദേവസ്വം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് ഓരോ വിവാഹ സംഘത്തെയും നടപ്പുരയിലേക്ക് പ്രവേശിപ്പിച്ചത്. വിവാഹ ചടങ്ങ് കഴിഞ്ഞവരെ ക്ഷേത്രനടയിൽ തങ്ങിനിൽക്കാൻ അനുവദിച്ചില്ല. ദർശനത്തിനും തിരക്കുണ്ടായിരുന്നില്ല.