ഇന്തൊനേഷ്യൻ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു

Monday 26 April 2021 5:05 AM IST

ജക്കാർത്ത : ബാലി തീരത്തിനു സമീപം കടലിനടിയിൽ 53 പേരുമായി കാണാതായ ഇന്തൊനീഷ്യയുടെ ‘കെആർഐ നംഗ്ഗല 402’ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് കപ്പൽ കണ്ടെത്താനായത്. മുങ്ങിക്കപ്പലിന്റെ 6 ഭാഗങ്ങൾ കടലിനടിയിൽ 850 മീറ്റർ ആഴത്തിൽ കണ്ടെത്തിയിരുന്നു. കപ്പൽ മൂന്നായി തകർന്നതായാണ് പുറത്തു വരുന്ന വിവരം. തെളിവുകളുടെ അടിസ്ഥാനത്തിൽ കപ്പലിലുള്ള എല്ലാവരും മരിച്ചതായി

ഇന്തൊനീഷ്യൻ നാവികസേനാ മേധാവി അഡ്മിറൽ യൂദോ മർഗാനോ പറഞ്ഞു. നാവികരുടെ പിഴവ് കാരണമല്ല അപകടം സംഭവിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്തൊനേഷ്യൻ പ്രസിഡന്റ് ജോകോ വിടോടോ ദുരന്തത്തിൽ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിക്കുകയും മരിച്ചവരുടെ ബന്ധുക്കളുടെ ദുഖത്തിൽ പങ്കു ചേരുന്നതായും പറഞ്ഞു