കേര​ള​സർവ​ക​ലാ​ശാല പരീ​ക്ഷാ​ഫലം

Tuesday 27 April 2021 12:15 AM IST


എട്ടാം സെമ​സ്റ്റർ ഇന്റ​ഗ്രേ​റ്റഡ് പഞ്ച​വ​ത്സര ബി.​എ.​എൽ എൽ.ബി/ ബി.കോം. എൽ എൽ.ബി./ബി.​ബി.എ. എൽ എൽ.ബി. പരീ​ക്ഷകളുടെ ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. സൂക്ഷമ​പ​രി​ശോ​ധ​നയ്ക്കും പുനർമൂല്യനിർണ​യ​ത്തിനും മേയ് 7 വരെ അപേ​ക്ഷി​ക്കാം.


സൗജന്യ എൻട്രൻസ് പരീ​ക്ഷാ​പ​രി​ശീ​ലനം

കേര​ള​സർവ​ക​ലാ​ശാ​ല​യുടെ കാര്യ​വട്ടം യൂണി​വേ​ഴ്സിറ്റി കോളേജ് ഒഫ് എൻജി​നി​​യ​റിംഗ് പ്ലസ് ടു വിദ്യാർത്ഥി​കൾക്കായി സൗജന്യ ഓൺലൈൻ എൻട്രൻസ് പരീ​ശീ​ലനം നട​ത്തു​ന്നു. പങ്കെ​ടു​ക്കാൻ താല്പര്യമുള്ളവർ www.ucek.in സന്ദർശി​ക്കു​ക. അവ​സാന തീയതി 27.

പരീ​ക്ഷാ​ഫീസ്

മൂന്നാം സെമ​സ്റ്റർ ബി.​ടെക് 2008 സ്‌കീം (2011, 2012 അഡ്മി​ഷൻസ് സപ്ലി​മെന്ററി, മേഴ്സി ചാൻസ് - 2010 അഡ്മി​ഷൻ മാത്രം) ഡിഗ്രി പരീക്ഷാവിജ്ഞാ​പനം പ്രസി​ദ്ധീ​ക​രി​ച്ചു. പിഴ​കൂ​ടാതെ മേയ് 5 വരെ​യും 150 രൂപ പിഴ​യോടെ മേയ് 10 വരെയും 400 രൂപ പിഴ​യോടെ മേയ് 12 വരെയും രജി​സ്റ്റർ ചെയ്യാം.

നീ​റ്റ് ​എ​ൻ​ട്ര​ൻ​സ് ​പ​രി​​​ശീ​ല​ന​ത്തി​​​ന് ​സ്കോ​ള​ർ​ഷി​​​പ്പ്

തി​​​രു​വ​ന​ന്ത​പു​രം​ ​:​ ​മെ​ഡി​​​ക്ക​ൽ​ ​കോ​ളേ​ജി​​​ലെ​ ​എം.​ബി​​.​ബി​​.​എ​സു​കാ​രും​ ​നീ​റ്റ് ​ടോ​പ്പേ​ഴ്സും​ ​കോ​ച്ചിം​ഗ് ​സം​രം​ഭ​ക​രാ​യ​ ​എ​യിം​സും​ ​മി​​​ടു​ക്ക​രാ​യ​ ​പ്ള​സ്ടു​ ​വി​​​ദ്യാ​ർ​ത്ഥി​​​ക​ൾ​ക്ക് ​നീ​റ്റ് ​പ​രി​​​ശീ​ല​നം​ ​ന​ൽ​കു​ന്നു.
അ​ഖി​​​ലേ​ന്ത്യാ​ ​സ്കോ​ള​ർ​ഷി​​​പ്പ് ​പ​രീ​ക്ഷ​യി​​​ലൂ​ടെ​ ​അ​ർ​ഹ​രാ​യ​ ​വി​​​ദ്യാ​ർ​ത്ഥി​​​ക​ളെ​ ​ക​ണ്ടെ​ത്തും.​ ​കേ​ര​ള​ ​സം​സ്ഥാ​ന​ത്തെ​ ​എ​ഴു​പ​ത് ​വി​​​ദ്യാ​ർ​ത്ഥി​​​ക​ൾ​ക്കാ​ണ് ​എ​യിം​സ് ​സ്കോ​ള​ർ​ഷി​​​പ്പ് ​ന​ൽ​കു​ന്ന​ത്.​ ​ഇ​വ​ർ​ക്ക് ​കോ​ച്ചിം​ഗും​ ​പ​ഠ​ന​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​സൗ​ജ​ന്യ​മാ​യി​​​ ​ന​ൽ​കും.​ ​മേ​യ് 2​ന് ​ന​ട​ക്കു​ന്ന​ ​അ​ഖി​​​ലേ​ന്ത്യാ​ ​സ്കോ​ള​ർ​ഷി​​​പ്പ് ​പ​രീ​ക്ഷ​യ്ക്ക്,​ ​പ്ള​സ്ടു,​ ​സ്റ്റേ​റ്റ്,​ ​സി​​.​ബി​​.​എ​സ്.​ഇ,​ ​ഐ.​എ​സ്.​ഇ​ ​വി​​​ദ്യാ​ർ​ത്ഥി​​​ക​ൾ​ക്ക് ​ര​ജി​​​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വാ​ട്സാ​പ്പ് ​ന​മ്പ​ർ​ ​:​ 8086569584.