വിധിയറിയാൻ 5 നാൾ...... (മണ്ഡലങ്ങളിലൂടെ)
ഇനി അഞ്ച് ദിവസം കാത്തിരുന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിയറിയാം. ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് അരങ്ങേറിയത്. ഫലം എന്താകുമെന്ന് ആർക്കും ഉറപ്പില്ല. വോട്ടുപെട്ടി തുറക്കുന്ന ഞായറാഴ്ചയിലേക്കുളള കാത്തിരിപ്പിനിടെ മണ്ഡലങ്ങളുടെ ചിത്രം ഒറ്റനോട്ടത്തിൽ...
-----------------------
കോന്നി
കോന്നിയിൽ ആരുടെ കൊടിപാറും ?
ത്രികോണ മത്സരത്തിന്റെ ആവേശം മുറ്റിനിന്ന മണ്ഡലങ്ങളിലൊന്നാണ് കോന്നി. ഇടത്തോട്ടോ വലത്തോട്ടോ മൂന്നാം പക്ഷത്തേക്കോ മണ്ഡലം ചായുമെന്ന സ്ഥിതിയായിരുന്നു പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും മണ്ഡലത്തിൽ എത്തിയതോടെ സംസ്ഥാനത്തെ തന്നെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായി കോന്നി . മൂന്ന് മുന്നണികളും അവസാനംവരെയും ഒപ്പത്തിനൊപ്പം ഒാടിയെത്തി. അതുകൊണ്ട് മൂന്ന് കൂട്ടരും വിജയം അവകാശപ്പെടുന്നു. 23 വർഷം അടൂർ പ്രകാശിലൂടെ യു.ഡി.എഫ് കൈവശം വച്ചിരുന്ന കോന്നിയെ 2019ലെ ഉപതിരഞ്ഞെടുപ്പിൽ കെ.യു. ജനീഷ് കുമാർ എൽ.ഡി.എഫിനൊപ്പം ചേർത്തു. അടൂർ പ്രകാശ് നിർദ്ദേശിച്ച റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കാത്തതിനെ തുടർന്ന്, സ്വന്തം പാർട്ടിക്കാരനായ പി.മോഹൻരാജിനെ ഒരു വിഭാഗം കോൺഗ്രസുകാർ കാലുവാരി തോൽപ്പിച്ചുവെന്ന് ആരോപണമുയർന്നു. വോട്ടുവിഹിതത്തിൽ എൻ.ഡി.എ കുതിപ്പ് നടത്തുകയുമുണ്ടായി. ഇത്തവണ യു.ഡി.എഫ് റോബിനെത്തന്നെ സ്ഥാനാർത്ഥിയാക്കി. നിലവിലെ എം.എൽ.എ ജനീഷ് കുമാറും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും വീണ്ടും സ്ഥാനാർത്ഥികളായി.
പ്രധാന സ്ഥാനാർത്ഥികൾ
എൽ.ഡി.എഫ് :കെ.യു. ജനീഷ് കുമാർ
യു.ഡി.എഫ് :റോബിൻ പീറ്റർ
എൻ.ഡി.എ: കെ.സുരേന്ദ്രൻ
വോേട്ട് ചരിത്രം
2016 അടൂർ പ്രകാശ് (കോൺഗ്രസ്)- 72800 ആർ. സനൽകുമാർ (സി.പി.എം)- 52052 ഭൂരിപക്ഷം - 20748
2019 ഒക്ടോബർ ഉപതിരഞ്ഞെടുപ്പ്
കെ.യു. ജനീഷ് കുമാർ (സി.പി.എം) 54099 പി. മോഹൻരാജ്(കോൺഗ്രസ്) 44146 കെ. സുരേന്ദ്രൻ (ബി.ജെ.പി) 39786 ഭൂരിപക്ഷം 9953
2019 ലോക്‌സഭ
ആന്റോ ആന്റണി (കോൺഗ്രസ്) -49667 വീണാജോർജ് (സി.പി.എം) -46946 കെ.സുരേന്ദ്രൻ (ബി.ജെ.പി) -46506
ഭൂരിപക്ഷം- 2721
2020 തദ്ദേശ തിരഞ്ഞെടുപ്പ് വോട്ട് നില
യു.ഡി.എഫ് - 50925 എൽ.ഡി.എഫ് - 59426 എൻ.ഡി.എ- 29237