കേന്ദ്രത്തിന്റെ പുതിയ മാർഗരേഖ

Tuesday 27 April 2021 3:31 AM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനം തടഞ്ഞു നിറുത്താൻ ലോക്ക്ഡൗൺ , കണ്ടെയ്മെന്റ് സോൺ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് പുതിയ മാർഗരേഖ നൽകി.

വിവാഹത്തിന് പരമാവധി 50 പേരും, മരണാനന്തര ചടങ്ങിന് 20 പേരും.ഒരാഴ്ച തുടർച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി പത്തു ശതമാനത്തിനു മുകളിൽ നിലനിൽക്കുകയും 60ശതമാനത്തിൽ കൂടുതൽ ആശുപത്രി കിടക്കകൾ നിറയുകയും ചെയ്യുമ്പോൾ നിയന്ത്രണങ്ങൾ കടുപ്പിക്കണം. രോഗം ബാധിച്ചവർ, രോഗം പടർന്ന പ്രദേശങ്ങൾ, ആശുപത്രി സൗകര്യങ്ങൾ, ആൾബലം, അതിർത്തി തിരിക്കാനുള്ള സൗകര്യം എന്നിവ കണക്കിലെടുത്താവണം ലോക്ക്ഡൗൺ, കണ്ടെയ്ൻമെന്റ് സോൺ എന്നിവയ്‌ക്ക് രൂപം നൽകേണ്ടത്. ലോക്ക്ഡൗൺ പരമാവധി 14 ദിവസത്തേക്കാവണം .

മറ്റ് നിയന്ത്രണങ്ങൾ

രാത്രി കർഫ്യൂ: അവശ്യ സർവീസുകൾ ഒഴികെയുള്ളവ നിയന്ത്രിക്കണം.

 സാമൂഹ്യ, രാഷ്‌ട്രീയ, കായിക, വിനോദ, അക്കാഡമിക്, സാസ്കാരിക, മത പരിപാടികളും ആഘോഷങ്ങളും പാടില്ല.

 ഷോപ്പിംഗ് കോംപ്ളക്സുകൾ, സിനിമാ തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, സ്പോർട്സ് കോംപ്ളക്സുകൾ, ജിം, സ്പാ, നീന്തൽക്കുളം, ആരാധനാലയങ്ങൾ എന്നിവ അടച്ചിടണം.

 പൊതു-സ്വകാര്യ മേഖലകളിലെ അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി

 റെയിൽവേ, മെട്രോ, ബസ്, കാബുകൾ തുടങ്ങിയ പൊതുഗതാഗതം പകുതി മാത്രം.

 സംസ്ഥാനത്തിന് അകത്തും പുറത്തേക്കുമുള്ള യാത്രയ്ക്കും ചരക്കു നീക്കത്തിനും നിയന്ത്രണമില്ല.

 ഓഫീസുകളിൽ പകുതി ആളുകൾ

കൊവിഡ് ആശുപത്രികളുടെ മേൽനോട്ടത്തിന് ജില്ലാ അധികാരി