വാക്സിൻ കെ.എം.എസ്.സി.എൽ വഴി വാങ്ങും
Tuesday 27 April 2021 1:18 AM IST
തിരുവനന്തപുരം: 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവർക്കുള്ള വാക്സിൻ സംസ്ഥാന സർക്കാർ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ ) വഴി വാങ്ങും. ബഡ്ജറ്റിൽ 324 കോടി രൂപയാണ് കെ.എം.എസ്.സി.എല്ലിന് മരുന്നു വാങ്ങാനായി വകയിരുത്തിയിരുന്നത്. വാക്സിൻ വാങ്ങാനായി പ്രത്യേകം ഹെഡ് ഇതുവരെ സൃഷ്ടിച്ചിട്ടില്ല. അതുവരെ കെ.എം.എസ്.സി.എൽ വഴിയായിരിക്കും വാങ്ങുക. കൂടാതെ കണ്ടിൻജൻസി ഫണ്ടിൽ നിന്ന് നൂറു കോടി രൂപയും ചെലവഴിക്കാൻ കഴിയും. ഇപ്പോൾ സീറം ഇൻസ്റ്റിറ്ര്യൂട്ടിന്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ എന്നിവ വാങ്ങാനാണ് അധികൃതർ ചർച്ച നടത്തുന്നത്.