ഫെഡറൽ ബാങ്കുമായി ചേർന്ന് ഫൈ നിയോബാങ്ക് സേവനം
കൊച്ചി: ഫെഡറൽ ബാങ്കുമായി ചേർന്ന് ഫൈ ഇൻസ്റ്റന്റ് സേവിംഗ്സ് അക്കൗണ്ട് ഉൾപ്പടെ നിയോബാങ്ക് സേവനം സേവനം അവതരിപ്പിച്ചു. ശമ്പളക്കാരായ യുവാക്കൾക്ക് പണം ബുദ്ധിപൂർവം കൈകാര്യം ചെയ്യാനും ചെലവഴിക്കാനും നിക്ഷേപിക്കാനും സഹായിക്കുന്ന ഫിൻടെക്ക് സംരഭമാണ് ബംഗളുരു ആസ്ഥാനമായ ഫൈ.
മുൻ ഗൂഗിൾ ജീവനക്കാരും ഗൂഗിൾപേ വികസിപ്പിക്കുന്നതിൽ പങ്കാളികളുമായ സുജിത് നാരായണൻ, സുമിത് ഗ്വലാനി എന്നിവർ ചേർന്ന് 2019ലാണ് ഫൈ ആരംഭിച്ചത്. ബാങ്കുകളുമായി പങ്കാളിത്തമുള്ള ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമാണ് ഫൈ ആപ്പ്. സേവിംഗ്സ് അക്കൗണ്ട്, മണി മാനേജ്‌മെന്റ് എന്നിവ വഴി കാര്യക്ഷമമായി ഉപയോഗിക്കാനും സമ്പാദിക്കാനും ഫൈ സഹായിക്കുമെന്ന് ഫൈ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും (സി.ഇ.ഒ) സഹസ്ഥാപകനുമായ സുജിത് നാരായണൻ പറഞ്ഞു.
അതിനൂതനമായ നിയോബാങ്കിന്റെ ഏക ബാങ്കിംഗ് പങ്കാളിയായതിൽ സന്തോഷമുണ്ടെന്ന് ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും (സി.ഒ.ഒ) ബിസിനസ് ഹെഡ്ഡുമായ (റീട്ടെയിൽ) ശാലിനി വാര്യർ പറഞ്ഞു. യുവജനങ്ങൾ ഡിജിറ്റൽ അനുഭവം സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും ശാലിനി വാര്യർ പറഞ്ഞു.