സർവീസ് വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി

Wednesday 28 April 2021 12:00 AM IST

തിരുവനന്തപുരം:യാത്രക്കാർ കുറഞ്ഞതോടെ ബസ് സർവീസുകൾ കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു.ഏപ്രിൽ 26ന് ഓപ്പറേറ്റ് ചെയ്തതിന്റെ 50ശതമാനമേ ഇനി ഉണ്ടാവുകയുള്ളൂ. അന്ന് 3056 എണ്ണം സർവീസ് നടത്തിയിരുന്നു. ഇനി 1528 സർവീസ് മാത്രം.

കടുത്ത നിയന്ത്രണങ്ങളുള്ള ശനി, ഞായർ ദിവസങ്ങളിൽ 678 സർവീസായി ചുരുങ്ങും. ഓപ്പറേറ്റിംഗ് വിഭാഗത്തിലെ ജീവനക്കാർക്ക് ക്രമം നിശ്ചയിച്ച് ഡ്യൂട്ടി നൽകും.

ശേഷിക്കുന്ന ജീവനക്കാർക്ക് സ്റ്റാൻഡ് ബൈ അറ്റൻഡൻസ് നൽകും. അവർ നേരിട്ട് യൂണിറ്റിൽ ഹാജരാകേണ്ടതില്ല. രാവിലെ 7 മുതൽ രാത്രി 7 വരെയാകും കൂടുതൽ സർവീസ് നടത്തുക. തിരക്കില്ലാത്ത രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് 3വരെ വേണ്ടിവന്നാൽ സർവീസുകൾ പുനക്രമീകരിക്കും.

മിനിസ്റ്റീരിയൽ / സ്റ്റോർ വിഭാഗത്തിലെ പകുതി ജീവനക്കാർ വീതം പ്രതിദിനം ഹാജരാകണം. സൂപ്പർവൈസറി വിഭാഗത്തിലും 50% ജീവനക്കാർ ഡ്യൂട്ടിയിൽ ഉണ്ടാകണം. എല്ലാ ഓഫീസർമാരും അവരവരുടെ ഹെഡ്ക്വാർട്ടേഴ്സിൽ ഉണ്ടായിരിക്കണം.

മെക്കാനിക്കൽ വിഭാഗത്തിൽ പ്രതിദിനം 50% ജീവനക്കാർ ഹാജരാകണം. എല്ലാ ഷിഫ്റ്റിലും ഗ്യാരേജിന്റെ പ്രവർത്തനം മുടങ്ങാത്തവിധം ഡ്യൂട്ടി നിശ്ചയിക്കാൻ എം.ഡി ബിജു പ്രഭാകർ ഗ്യാരേജ് മേധാവിമാർക്ക് നിർദേശം നൽകി.

മേയ് ഒന്നിന് അവധി

മേയ് ഒന്നിന് കെ.എസ്.ആർ.ടി.സിയുടെ എല്ലാ വിഭാഗം ജീവനക്കാർക്കും അവധിയായിരിക്കും. അന്ന് ഡ്യൂട്ടി ചെയ്യുന്നവർക്ക് മറ്റൊരു ദിവസം അവധി അനുവദിക്കും. അന്ന് ഡ്യൂട്ടി ഓഫായാൽ അത് മറ്റൊരു ദിവസത്തേക്ക് അനുവദിക്കും എന്നാൽ വീക്കിലി ഓഫ് മാറ്റി അനുവദിക്കില്ല.

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് 207​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡി​ന്റെ​ ​ര​ണ്ടാം​ ​ത​രം​ഗ​ത്തെ​ ​തു​ട​ർ​ന്ന് ​വ​രു​മാ​ന​ ​ന​ഷ്ട​മു​ണ്ടാ​യ​ ​കെ.​എ​സ്.​ആ​ർ.​ടി​സി​യു​ടെ​ ​വി​വി​ധ​ ​തി​രി​ച്ച​ട​വു​ക​ൾ​ക്ക്207​ ​കോ​ടി​ ​രൂ​പ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ചു.​ ​പെ​ൻ​ഷ​ൻ​ ​വി​ത​ര​ണ​ത്തി​നാ​യി​ ​രൂ​പീ​ക​രി​ച്ച​ ​ക​ൺ​സോ​ഷ്യ​ത്തി​ന് 2020​ ​ആ​ഗ​സ്റ്റ്,​ ​സെ​പ്തം​ബ​ർ​ ​മാ​സ​ങ്ങ​ളി​ലെ​ ​തു​ക​യാ​യ​ 127,34,74,​ 481​ ​രൂ​പ​യും,​ ​എ​സ്.​ബി.​ഐ​ ​ക​ൺ​സോ​ർ​ഷ്യ​ത്തി​ൽ​ ​നി​ന്നെ​ടു​ത്ത​ 3100​ ​കോ​ടി​യു​ടെ​ ​തി​രി​ച്ച​ട​വി​നു​ള്ള​ 80​ ​കോ​ടി​യും​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് ​ഇ​ത്ര​യും​ ​തു​ക​ ​അ​നു​വ​ദി​ച്ച​ത്.
എ​സ്.​ബി.​ഐ​ ​ക​ൺ​സോ​ർ​ഷ്യ​ത്തി​ലേ​ക്കു​ള്ള​ ​തി​രി​ച്ച​ട​വ് 2020​ ​മാ​ർ​ച്ചി​ൽ​ ​ലോ​ക്ക് ​ഡൗ​ൺ​ ​ഉ​ണ്ടാ​കു​ന്ന​തി​ന് ​ത​ലേ​ ​ദി​വ​സം​ ​വ​രെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​കൃ​ത്യ​മാ​യി​ ​അ​ട​ച്ചി​രു​ന്നു.ഡി​സം​ബ​റി​ൽ​ 80​ ​കോ​ടി​യും,​ ​ഫെ​ബ്രു​വ​രി​യി​ൽ​ 60​ ​കോ​ടി​യും​ ​എ​സ്.​ബി.​ഐ​ ​ക​ൺ​സോ​ഷ്യ​ത്തി​ന് ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​ഇ​തോ​ടെ​ ​ഈ​ ​ഇ​ന​ത്തി​ൽ​ ​മാ​ത്രം​ 220​ ​കോ​ടി​ ​രൂ​പ​യാ​ണ് ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ത്.