ബാർ, മദ്യഷോപ്പ് അടച്ചിടൽ : തൊഴിലാളികളുടെ വഴി മുട്ടും

Wednesday 28 April 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകളും വിദേശ മദ്യ ചില്ലറ വില്പന ശാലകളും വീണ്ടും അടഞ്ഞതോടെ, 35,000 ത്തോളം തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. അനുദിനം കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനാൽ മദ്യശാലകൾ ഇനി എന്നു തുറക്കുമെന്ന് നിശ്ചയമില്ല. സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടത്തിന് പുറമെ, ബാറുടമകളും പ്രതിസന്ധിയിലാവും.

650 ഓളം ബാർ ഹോട്ടലുകളാണ് പ്രവർത്തനത്തിലുള്ളത്. ഇതിൽ ഭൂരിഭാഗവും ത്രീസ്റ്റാറുകളാണ്. 200 ഓളം ഫോർ സ്റ്റാറുകളുണ്ട്. 75 ൽ താഴെയാണ് ഫൈവ് സ്റ്റാറുകളുടെ എണ്ണം. ബിയർ ആൻഡ് വൈൻ പാർലറുകൾ 318.എഎണ്ണം. 30 മുതൽ 50 വരെ തൊഴിലാളികളാണ് ത്രീ സ്റ്റാർ/ ഫോർ സ്റ്റാർ ഹോട്ടലിൽ . നാലു മുതൽ 10 വരെ സെക്യൂരിറ്റി ജീവനക്കാരുമുണ്ടാവും. . മിക്ക ബാറുകളിലും വെയിറ്റർമാർക്ക് 8000 മുതൽ 12,000 രൂപ വരെയാണ് ശമ്പളം.കൗണ്ടറിലും കാഷിലുമുള്ള ജീവനക്കാർക്ക് 15,000 വരെ ലഭിക്കാറുണ്ട്.

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ശമ്പളത്തിന് മാറ്റമുണ്ട്. അംഗീകൃത കോഴ്സുകൾ പഠിച്ചോ, പരിശീലനം നേടിയോ എത്തുന്നവരാവും ഇവിടങ്ങളിലെ വെയിറ്റർമാരും ഫ്ളോർ ജീവനക്കാരും. അംഗീകൃത തൊഴിലാളികൾക്ക് പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളുണ്ട്. പുതിയ ബാറുകളിലെ ജീവനക്കാരിലേറെയും അന്യസംസ്ഥാനക്കാരാണ്.

ബെവ്കോയിലെ

താത്കാലികക്കാർ

ബിവറേജസ് കോർപ്പറേഷന്റെ 270 ചില്ലറ വില്പന ശാലകളിലെ ജീവനക്കാർക്ക് ശമ്പളം കിട്ടുമെങ്കിലും ദിനബത്ത നഷ്ടമാവും. നാല് മണിക്കൂർ അധിക ജോലി സമയത്തിനാണ് ബത്ത. മുൻ അബ്കാരി തൊഴിലാളികൾക്ക് ഇത് 420 രൂപയും, പി.എസ്.സി വഴി നിയമിച്ചവർക്ക് 475 രൂപ വരെയുമാണ്. സ്വീപ്പർമാരായി ജോലി ചെയ്യുന്ന ദിവസ വേതനക്കാർ വഴി മുട്ടും.പഞ്ചായത്തു പരിധിയിൽ ഇത് 185 ഉം നഗരസഭാ പരിധിയിൽ 215 ഉം രൂപ വീതമാണ്.

'30 ലക്ഷം രൂപയാണ് ഒരു വർഷത്തെ ലൈസൻസ് ഫീസ്. മിക്ക ബാറുകളും നവീകരിച്ചത് ബാങ്ക് ലോണിലാണ്. കറണ്ട് ചാർജ് ഇനത്തിൽ വലിയൊരു തുക വേണം. മുമ്പ് ബാറുകൾ അടഞ്ഞു കിടന്നപ്പോൾ തൊഴിലാളികൾക്ക് ശമ്പളത്തിന്റെ നിശ്ചിത ശതമാനം നൽകിയിരുന്നു. ഇനി അങ്ങനെ നൽകേണ്ടതില്ലെന്നാണ് ഉടമകളുടെ തീരുമാനം.

-ബിജു രമേശ് ,

ബാറുടമ

മ​ദ്യം​ ​വീ​ട്ടു​പ​ടി​ക്കൽ ഉ​ട​ൻ​ ​എ​ത്തി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​കാ​ര്യ​ ​ഏ​ജ​ൻ​സി​ക​ൾ​ ​വ​ഴി​ ​മ​ദ്യം​ ​വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ട​നി​ല്ല.​രാ​ഷ്ട്രീ​യ​ ​തീ​രു​മാ​ന​വും​ ​നി​യ​മ​ഭേ​ദ​ഗ​തി​യും​ ​വ​ഴി​ ​ഇ​ലേ​ക്ക് ​ക​ട​ക്കാ​നാ​വൂ.​ ​പു​തി​യ​ ​സ​ർ​ക്കാർ വ​ന്ന​ ​ശേ​ഷം​ ​ഇ​തേ​ക്കു​റി​ച്ച് ​ആ​ലോ​ചി​ച്ചാ​ൽ​ ​മ​തി​യെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​ബി​വ​റേ​ജ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ.​ ​ക​ർ​ണാ​ട​ക​ത്തി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​മ​ദ്യ​വി​ല്പ​ന​യ്ക്കു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ഹൈ​ക്കോ​ട​തി​ ​ത​ട​ഞ്ഞ​തും​ ​പു​ന​ർ​ചി​ന്ത​ന​ത്തി​ന് ​കാ​ര​ണ​മാ​യി.

കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​പ്ര​തി​പ​ക്ഷ​ ​സം​ഘ​ട​ന​യ്ക്ക് ​തു​ട​ക്ക​ത്തി​ലെ​ ​ഈ​ ​നീ​ക്ക​ത്തോ​ട് ​വി​യോ​ജി​പ്പാ​ണ്.​ ​കെ.​സി.​ബി.​സി​യും​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​രം​ഗ​ത്തു​ണ്ട്.​ ​നേ​ര​ത്തേ​ ​ചി​ല്ല​റ​ ​വി​ല്പ​ന​ശാ​ല​ക​ളും​ ​ബാ​റു​ക​ളുംവ​ഴി​ ​മ​ദ്യ​ ​വി​ല്പ​ന​ ​ന​ട​ത്താ​ൻ​ ​പ്ര​ത്യേ​ക​ ​ആ​പ്പ് ​കൊ​ണ്ടു​ ​വ​ന്നി​രു​ന്നു.​ ​തു​ട​ക്ക​ത്തി​ൽ​ ​ഇ​തി​ന്റെ​ ​പേ​രി​ൽ​ ​ബി​വ​റേ​ജ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കു​റെ​ ​പ​ഴി​യും​ ​കേ​ട്ടു.​ ​ബാ​റു​ക​ളും​ ​ഷോ​പ്പു​ക​ളും​ ​തു​റ​ന്ന​തോ​ടെ​ ​ആ​പ്പ് ​പ്ര​വ​ർ​ത്ത​നം​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​വെ​ബ്സൈ​റ്റി​ൽ​ ​ചി​ല​ ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ ​വ​രു​ത്തി​ ​ഓ​ൺ​ലൈ​ൻ​ ​ബു​ക്കിം​ഗ് ​സം​വി​ധാ​നം​ ​ഒ​രു​ക്കാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ .​ ​ഇ​നി​ ​അ​ടു​ത്ത​ ​സ​ർ​ക്കാ​ർ​ ​വ​ന്ന​ ​ശേ​ഷ​മേ​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​വ്യ​ക്ത​ത​ ​വ​രൂ.​ ​ഭീ​തി​ജ​ന​ക​മാം​ ​വി​ധം​ ​കൊ​വി​ഡ് ​വ്യാ​പി​ക്കു​മ്പോ​ൾ​ ​വീ​ടു​ക​ളെ​ ​മ​ദ്യ​ശാ​ല​ക​ൾ​ക്ക് ​സ​മാ​ന​മാ​ക്കു​ന്ന​ ​തീ​രു​മാ​നം​ ​ജ​ന​വി​കാ​രം​ ​എ​തി​രാ​ക്കു​മെ​ന്നും​ ​ആ​ശ​ങ്ക​യു​ണ്ട്.

'​ഓ​ൺ​ലൈ​ൻ​ ​ബു​ക്കിം​ഗ് ​വ​ഴി​ ​വീ​ടു​ക​ളി​ൽ​ ​മ​ദ്യ​മെ​ത്തി​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​യ​പ​ര​മാ​യ​ ​തീ​രു​മാ​നം​ ​വേ​ണം​'. -​യോ​ഗേ​ഷ് ​ഗു​പ്ത, ബെ​വ്കോ​ ​എം.​ഡി