കേന്ദ്ര സഹമന്ത്രി സ്വയം പരിഹാസ്യനാകുന്നു: മുല്ലപ്പള്ളി

Wednesday 28 April 2021 4:44 AM IST

തിരുവനന്തപുരം: ആവശ്യമായ വാക്സിൻ ലഭ്യത കേരളത്തിന് ഉറപ്പാക്കാതെ തുടരെ വിമർശനങ്ങൾ മാത്രം ഉന്നിയിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്വയം പരിഹാസ്യനാവുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.കേരളത്തിനാവശ്യമായ വാക്സിൻ അടിയന്തരമായി ലഭ്യമാക്കണം. വാക്സിൻ നയത്തിലൂടെ ഉയർന്ന വില നിശ്ചയിക്കാൻ മരുന്നുനിർമ്മാണ കമ്പനികൾക്ക് അനുമതി നൽകിയ പ്രധാനമന്ത്രിയെ തിരുത്താനാണ് കേരളത്തിൽ നിന്നുള്ള ബി.ജെ.പി സഹമന്ത്രി ആദ്യം ശ്രമിക്കേണ്ടത്. കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ കേന്ദ്രസഹായം സംസ്ഥാനത്തിന് നൽകാൻ നടപടിയെടുക്കണം.