കൊവിഡിനെ പ്രതിരോധിക്കാൻ ആർ.എസ്.എസും

Wednesday 28 April 2021 1:05 AM IST

കൊച്ചി: കൊവിഡ് പ്രതിരോധത്തിനായി ആർ.എസ്.എസ് പ്രവർത്തകർ പരിവാർ സംഘടനകളും സ്ഥാപനങ്ങളും സേവാഭാരതിയുമായി സഹകരിച്ച് രംഗത്തിറങ്ങണമെന്ന് ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 25 സന്നദ്ധ പ്രവർത്തകർ ഓരോ പഞ്ചായത്തിലുമുണ്ടാകും. സന്നദ്ധ സംഘടനകളും ട്രസ്റ്റുകളും സ്കൂളുകളും ആരാധനാലയങ്ങളും കൊവിഡ് കെയർ സെന്ററുകൾ തുടങ്ങാൻ മുന്നോട്ട് വരണമെന്നും ഈശ്വരൻ അഭ്യർത്ഥിച്ചു.

ആർ.എസ്.എസ് പ്രവർത്തകർക്കുള്ള നിർദ്ദേശം

 ആരോഗ്യവകുപ്പിന്റെ അനുവാദവും സഹകരണവും ലഭ്യമാക്കി പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും ക്വാറന്റൈൻ സെന്ററുകളും ആരംഭിക്കണം.

 സ്കൂളുകൾ കണ്ടെത്തി ആശുപത്രികളുടെ സഹകരണത്തോടെ അത്യാവശ്യ സജീകരണവും സങ്കേതിക സഹായവും നേടി ചികിത്സാകേന്ദ്രം തുറക്കണം.

 ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനങ്ങളുറപ്പാക്കണം.

 ആംബുലൻസ്, ഓക്സിജൻ, അത്യാവശ്യ ലാബ് സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം

 ഓരോ പഞ്ചായത്തിലും ഹെല്പ് ഡെസ്കുകളും ആംബുലൻസും തയ്യാറാക്കണം.

 18 കഴിഞ്ഞവർക്ക് വാക്സിനേഷൻ ആരംഭിക്കുമ്പോൾ തിരക്കൊഴിവാക്കി എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ സഹായിക്കണം.

 വാക്സിനേഷന് മുമ്പ് യുവാക്കൾക്ക് സംഘടിതമായി രക്തം ദാനം ചെയ്യാൻ ക്യാമ്പുകൾ സംഘടിപ്പിക്കണം.