ബാലുശേരിയിൽ ധർമജൻ ബോൾഗാട്ടി പരാജയപ്പെടുമെന്ന് ചാനൽ സർവേകൾ; എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ജയം

Thursday 29 April 2021 10:37 PM IST

കോഴിക്കോട്: ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ ധർമജൻ ബോൾഗാട്ടി പരാജയപ്പെടുമെന്ന് ചാനൽ സർവേകൾ. മലയാളത്തിലെ രണ്ട് പ്രമുഖ ചാനലുകളാണ് ഇക്കാര്യം പ്രവചിക്കുന്നത്. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയുമായ സച്ചിൻ ദേവാണ് വിജയം നേടുകയെന്നും ചാനലുകൾ പറയുന്നു. ലിബിൻ ബാലുശേരിയാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.

ബാലുശേരിയിൽ ധർമജൻ യുഡിഎഫ് സ്ഥാനാർത്ഥിയായി വരുന്നതിൽ കോൺഗ്രസ് പാർട്ടിയിലും മുന്നണിയിലും എതിർപ്പുണ്ടായിരുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ദളിത് കോൺഗ്രസും ഇക്കാര്യത്തിൽ കടുത്ത എതിർപ്പ് അറിയിച്ചിരുന്നു.

ധർമ്മജനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി യുഡിഎഫ് ബാലുശേരി മണ്ഡലം കമ്മിറ്റിയും കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകിയതായി വാർത്തയുണ്ടായിരുന്നു. നടിയെ അക്രമിച്ച കേസിൽ ധർമജൻ ദിലീപിനെ പിന്തുണച്ചത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നു . ഇതിന് മറുപടി പറയേണ്ടി വരുമെന്നും പറഞ്ഞുകൊണ്ട് യുഡിഎഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്തയച്ചു എന്ന വാർത്തകളാണ് തിരഞ്ഞെടുപ്പിന് മുമ്പായി പുറത്ത് വന്നത്.

content highlight: dharmajan will lose in balusherry says channel surveys.