ബോയിലർ ഓപറേഷൻ എൻജിനിയേഴ്‌സ് പരീക്ഷ

Friday 30 April 2021 12:00 AM IST

തിരുവനന്തപുരം: ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നടത്തുന്ന ബോയിലർ ഓപ്പറേഷൻ എൻജിനിയേഴ്‌സ് എഴുത്ത് പരീക്ഷ സെപ്തംബർ 11, 12 തീയതികളിലും പ്രാക്ടിക്കൽ പരീക്ഷ നവംബർ 18, 19, 20 തീയതികളിലും നടക്കും. അപേക്ഷ മേയ് 31നകം ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾക്ക്: www.fabkerala.gov.in.

സൗജന്യ എൻട്രൻസ് പരീക്ഷാപരിശീലനം

തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്ലസ്ടു വിദ്യാർത്ഥികൾക്കായി ആനാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി സൗജന്യ ഓൺലൈൻ എൻട്രൻസ് പരിശീലനം നടത്തുന്നു. പങ്കെടുക്കുന്നതിനായി https://tinyurl.com/ecmcet സന്ദർശിക്കുക. ഫോൺ: 99460 57222, 98477 56668, 94470 33229

വ്യ​ക്തി​ഗ​ത​ ​അ​ക്കാ​ഡ​മി​ക​ ​വി​വ​ര​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലും​ ​കോ​ഴി​ക്കോ​ട്ടെ​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജാ​യ​ ​മിം​സ് ​കോ​ളേ​ജ് ​ഒ​ഫ് ​അ​ലൈ​ഡ് ​ഹെ​ൽ​ത്ത് ​സ​യ​ൻ​സി​ലും​ ​എം.​എ​സ്‌​സി​ ​എം.​എ​ൽ.​ടി​ ​കോ​ഴ്സി​ലേ​ക്ക് ​അ​പേ​ക്ഷി​ച്ച​വ​രു​ടെ​ ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​യ്ക്കു​ ​ശേ​ഷ​മു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​ഫോ​ൺ​:​ 04712560363,​ 364.