കോന്നിയിൽ എൽ.ഡി.എഫ് തന്നെ , കെ. സുരേന്ദ്രൻ മൂന്നാംസ്ഥാനത്ത്, കുണ്ടറയിൽ അട്ടിമറി, വിഷ്നുനാഥ് വിജയിക്കുമെന്ന് സർവേ
Friday 30 April 2021 8:37 PM IST
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലം ഇത്തവണയും എൽ.ഡി.എഫ് നിലനിറുത്തുമെന്ന് ചാനൽ സർവേ ഫലങ്ങൾ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മൂന്നാംസ്ഥാനത്തെത്തുമെന്നും ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവേ പ്രവചിക്കുന്നു.
അതേസമയം, കൊല്ലം മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ എം മുകേഷ് തന്നെയാണ് മുന്നിലെന്നാണ് സർവേ പറയുന്നത്. ബിന്ദുകൃഷ്ണ രണ്ടാം സ്ഥാനത്തും ബി.ജെപി സ്ഥാനാർത്ഥി എം സുനിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. കുണ്ടറയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ തോൽക്കുമെന്നതാണ് ഏറെ ശ്രദ്ധേയമായ പ്രവചനം. യുഡിഎഫിന്റെ പിസി വിഷ്ണുനാഥ് ഇവിടെ അട്ടിമറി വിജയം നേടുമെന്നാണ് സർവേ പറയുന്നത്.
ചടയമംഗലത്ത് സി.പി.ഐ സ്ഥാനാർത്ഥി കെ ചിഞ്ചുറാണി വിജയിക്കുമെന്നും സർവേ അഭിപ്രായപ്പെടുന്നു.