കൊവാക്സിൻ വിദേശത്ത് ഉത്പാദിപ്പിക്കും,​ വി​​​ദേ​ശ​ത്ത് ​വാ​ക്സി​​​ൻ​ ​നി​​​ർ​മ്മി​​​ക്കാ​ൻ​ ​സീ​റം​ ​ഇ​ൻ​സ്റ്റി​​​റ്റ്യൂ​ട്ടും

Sunday 02 May 2021 12:06 AM IST

ന്യൂഡൽഹി: കൊവിഡ് രണ്ടാം വ്യാപനത്തോടെ വാക്സിൻ ആവശ്യം വർദ്ധിച്ച സാഹചര്യത്തിൽ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കൊവാക്സിൻ വിദേശത്ത് നിർമ്മിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഇതിനായി വാക്സിൻ സാങ്കേതിക വിദ്യ വിദേശ രാജ്യങ്ങൾക്ക് കൈമാറും.

ജനിതക മാറ്റം വന്ന വൈറസ് വൻ ഭീഷണിയായ പശ്ചാത്തലത്തിൽ കൊവാക്സിൻ വിദേശത്ത് നിർമ്മിച്ച് ലഭ്യത കൂട്ടാനുള്ള സാദ്ധ്യതകൾ തേടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. താത്പര്യമുള്ള രാജ്യങ്ങളെ കണ്ടെത്താൻ എംബസികളോട് നിർദ്ദേശിച്ചു. വാക്സിൻ നിർമ്മാണത്തിന് വാണിജ്യ സ്ഥാപനങ്ങൾക്ക് സാങ്കേതിക വിദ്യ കൈമാറും. ഇന്ത്യയിൽ കൊവാക്സിൻ നിർമ്മിക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെക്കുമായാണ് കമ്പനികൾ ധാരണയുണ്ടാക്കേണ്ടത്. ഭാവിയിൽ ഇന്ത്യയിൽ വികസിപ്പിക്കുന്ന വാക്സിനുകളുടെ കാര്യത്തിലും ഇതേ നയം തുടരുമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലും(ഐ.സി.എം.ആർ) ഭാരത് ബയോടെക്കും സംയുക്തമായി വികസിപ്പിച്ചതാണ് കൊവാക്സിൻ. കൂടാതെ ബ്രിട്ടനിലെ അസ്ട്രാസെനകയും ഓക്സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി വികസിപ്പിച്ച കൊവിഷീൽഡ് വാക്സിൻ പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൽപാദിപ്പിക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് ആവശ്യം കൂടിയെങ്കിലും ആനുപാതികമായി വാക്സിൻ നിർമ്മിക്കാൻ രണ്ട് കമ്പനികൾക്കും കഴിയുന്നില്ല. ഇന്നലെ മുതൽ 18-45 പ്രായക്കാർക്ക് കുത്തിവയ്പ് തുടങ്ങിയപ്പോൾ സംസ്ഥാനങ്ങളോട് നേരിട്ട് വാങ്ങാനാണ് കേന്ദ്രം പറഞ്ഞത്. എന്നാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ആവശ്യമുള്ള വാക്സിൻ നൽകാൻ നാലുമാസം വരെ വേണമെന്ന് രണ്ട് കമ്പനികളും പറയുന്നു. ഈ സാഹചര്യത്തിലാണ് വിദേശത്ത് ഉൽപാദിപ്പിക്കാനുള്ള സാദ്ധ്യത തേടുന്നത്.

വി​​​ദേ​ശ​ത്ത് ​വാ​ക്സി​​​ൻ​ ​നി​​​ർ​മ്മി​​​ക്കാ​ൻ​ ​സീ​റം​ ​ഇ​ൻ​സ്റ്റി​​​റ്റ്യൂ​ട്ടും

ന്യൂ​ഡ​ൽ​ഹി​​​:​ ​ഡി​​​മാ​ൻ​ഡ് ​നേ​രി​​​ടാ​ൻ​ ​കൊ​വി​​​ഷീ​ൽ​ഡ് ​വാ​ക്സി​​​ൻ​ ​വി​​​ദേ​ശ​ത്ത് ​നി​​​ർ​മ്മി​​​ക്കു​ന്ന​ ​കാ​ര്യം​ ​ആ​ലോ​ചി​​​ക്കു​ന്ന​താ​യി​​​ ​സീ​റം​ ​ഇ​ൻ​സ്റ്റി​​​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഇ​ന്ത്യ​യും​ ​അ​റി​​​യി​​​ച്ചു.​ ​ഇ​തു​ ​സം​ബ​ന്ധി​​​ച്ച​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ​സീ​റം​ ​ഇ​ൻ​സ്റ്റി​​​റ്റ്യൂ​ട്ട് ​മേ​ധാ​വി​​​ ​അ​ദാ​ർ​ ​പൂ​നെ​വാ​ല​ ​പ​റ​ഞ്ഞു.​ ​സീ​റം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ ​വാ​ക്സി​ൻ​ ​ഉ​ത്പാ​ദ​നം​ ​ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ​ 300​ ​കോ​ടി​ ​ഡോ​സ് ​ആ​യി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.

വാ​ക്സി​ൻ​:​ ​ആ​ഭ്യ​ന്ത​ര​ ​നി​ർ​മ്മാ​താ​ക്ക​ളു​മാ​യി​ ​ച​ർ​ച്ച​യെ​ന്ന് ​കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി​:​ ​മൂ​ന്നാം​ ​ഘ​ട്ട​ ​വാ​ക്സി​നേ​ഷ​ൻ​ ​ആ​വ​ശ്യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​കൂ​ടു​ത​ൽ​ ​വാ​ക്സി​ൻ​ ​നി​ർ​മ്മി​ക്കാ​ൻ​ ​ആ​ഭ്യ​ന്ത​ര​ ​നി​ർ​മ്മാ​താ​ക്ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​വ​രി​ക​യാ​ണെ​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ചു.​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള​ ​വി​ഹി​തം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​സ​ഹാ​യ​ക​മാ​കു​മെ​ന്ന​ ​ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ​ച​ർ​ച്ച. നി​ല​വി​ൽ​ ​ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ ​വാ​ക്സി​ൻ​ 45​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​ർ​ക്കും​ ​മു​ൻ​ഗ​ണ​നാ​ ​വി​ഭാ​ഗ​ക്കാ​ർ​ക്കും​ ​ന​ൽ​കാ​നാ​ണ് ​കേ​ന്ദ്ര​ത്തി​ന്റെ​ ​പ​ദ്ധ​തി.​ ​കൂ​ടു​ത​ൽ​ ​നി​ർ​മ്മാ​താ​ക്ക​ളെ​ ​ക​ണ്ടെ​ത്തി​ ​ഉ​ൽ​പാ​ദ​നം​ ​വ​ർ​ദ്ധി​പ്പി​ച്ച​ ​ശേ​ഷം​ ​കൂ​ടു​ത​ൽ​ ​പേ​ർ​ക്ക് ​വാ​ക്സി​ൻ​ ​ല​ഭ്യ​മാ​ക്കും.