സ്വകാര്യ ആശുപത്രികളോട് സർക്കാർ: പകുതി കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണം

Sunday 02 May 2021 12:09 AM IST

തിരുവനന്തപുരം: 50 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരമാവധി സ്വകാര്യ ആശുപത്രികളെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (കാസ്പ്) ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. ഒരാഴ്ച മുൻപ് 106 ആശുപത്രികൾ ആയിരുന്നെങ്കിൽ, ഇപ്പോൾ 150 ആശുപത്രികളെ കാസ്പിന്റെ ഭാഗമാക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ ആശുപത്രികൾ ഈ പദ്ധതിയുടെ ഭാഗമാകാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അങ്ങനെയായാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്ന കൂടുതൽ ആളുകളുടെ ചികിത്സാ ചെലവ് സർക്കാരിന് വഹിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2020 ജൂണിൽ രൂപീകരിച്ച സ്റ്റേറ്റ്ഹെൽത്ത് അതോറിട്ടിയുടെ കീഴിലാണ് ഇപ്പോൾ കാസ്പ് പ്രവർത്തിക്കുന്നത്. ഒരു ആശുപത്രിയ്ക്ക് പോലും കാസ്പ് മുഖാന്തരം ലഭിക്കേണ്ട തുകയിൽ സർക്കാർ മുടക്കം വരുത്തിയിട്ടില്ല. ഏകദേശം 80 കോടി രൂപയുടെ ചികിത്സ ഇതിനകം നടത്തിക്കഴിഞ്ഞു. അതുകൊണ്ട് കൂടുതൽ ആശുപത്രികൾ മുന്നോട്ട് വന്ന് സ്റ്റേറ്റ്ഹെൽത്ത് അതോറിട്ടിയിൽ എംപാനൽ ചെയ്ത് കാസ്പ് പദ്ധതിയുടെ ഗുണഫലം കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ മുൻകൈ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഓ​ക്സി​ജ​ൻ​:​ ​വ്യാ​ജ​ ​പ്ര​ച​ര​ണ​ങ്ങ​ളി​ൽ​ ​കു​ടു​ങ്ങ​രു​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി
​ ​വാ​ൽ​വ് ​ഘ​ടി​പ്പി​ച്ച​ ​മാ​സ്‌​കു​ക​ൾ​ ​ധ​രി​ക്ക​രു​ത്

തി​രു​വ​ന​ന്ത​പു​രം​:​ ​ഓ​ക്സി​ജ​ൻ​ ​വീ​ട്ടി​ൽ​ ​ഉ​ൽ​പ്പാ​ദി​പ്പി​ക്കാം​ ​എ​ന്നു​ ​പ​റ​ഞ്ഞ് ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വ​ഴി​ ​പ്ര​ച​രി​ക്കു​ന്ന​ ​സ​ന്ദേ​ശ​ങ്ങ​ളും​ ​വീ​ഡി​യോ​ക​ളും​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​വും​ ​അ​പ​ക​ടം​ ​വി​ളി​ച്ചു​ ​വ​രു​ത്തു​ന്ന​വ​യു​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ ​ആ​രും​ ​പ്ര​ച​രി​പ്പി​ക്ക​രു​ത്.
മാ​സ്‌​ക് ​ധ​രി​ക്കു​ക​ ​എ​ന്ന​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​ ​സു​ര​ക്ഷ​ ​സ്വ​യം​ ​സ്വീ​ക​രി​ക്ക​ണം.​ ​അ​ശ്ര​ദ്ധ​ ​കാ​ണി​ക്കു​ന്ന​വ​രെ​ ​ബോ​ധ​വ​ൽ​ക്ക​രി​ക്കാ​നും​ ​എ​ല്ലാ​വ​രും​ ​ത​യ്യാ​റാ​വു​ക.​ ​വാ​ൽ​വ് ​ഘ​ടി​പ്പി​ച്ച​ ​മാ​സ്‌​കു​ക​ൾ​ ​ധ​രി​ക്കു​ന്ന​ത് ​പ​രി​പൂ​ർ​ണ​മാ​യും​ ​ഒ​ഴി​വാ​ക്ക​ണം.​ ​എ​ക്സ്ഹ​ലേ​ഷ​ൻ​ ​വാ​ൽ​വു​ള്ള​ ​മാ​സ്‌​കു​ക​ൾ​ ​ഇ​വി​ടെ​ ​നി​രോ​ധി​ച്ച​താ​ണ്.​ ​എ​ൻ​ 95​ ​മാ​സ്‌​ക് ​ഉ​പ​യോ​ഗി​ക്കു​ക​യോ,​ ​അ​ല്ലെ​ങ്കി​ൽ​ ​സ​ർ​ജി​ക്ക​ൽ​ ​മാ​സ്‌​കി​ന് ​മു​ക​ളി​ൽ​ ​തു​ണി​ ​മാ​സ്‌​ക് ​ധ​രി​ക്കു​ക​യോ​ ​ചെ​യ്യ​ണം.

Advertisement
Advertisement