അദ്ധ്യാപക നിയമനം വേഗത്തിലാക്കണം: ഡി.വൈ.എഫ്‌.ഐ നിവേദനം നൽകി

Sunday 02 May 2021 5:58 AM IST

തിരുവനന്തപുരം: നിയമന ഉത്തരവ് നൽകിയ എൽ.പി, യു.പി, എച്ച്.എസ്.എസ്.ടി റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിന് ഡി.വൈ.എഫ്‌.ഐ നിവേദനം നൽകി. നിയമന ഉത്തരവ് ലഭിച്ചെങ്കിലും സ്‌കൂളുകൾ തുറക്കാത്തത് മൂലം ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. ഇതേ തുടർന്നാണ് സംസ്ഥാന സെക്രട്ടറി എ.എ.റഹിം പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിവേദനം നൽകിയത്.

പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിലെ പ്രൊമോഷനുകൾകൂടി റിപ്പോർട്ടുചെയ്യാനുള്ള നടപടി വേഗത്തിലാക്കിയാൽ എൻട്രി കേഡറിൽ ഉണ്ടാകുന്ന ഒഴിവുകളിൽ റാങ്ക്‌ലിസ്റ്റിലുള്ളവർക്ക് നിയമനം ലഭിക്കും. വിവിധ റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് 3 ന് അവസാനിക്കുകയാണ്.