റേഷൻകടകളുടെ പ്രവർത്തന സമയം കുറച്ചു

Sunday 02 May 2021 1:00 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ നാളെ മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാക്കി കുറച്ചതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. റേഷൻ വ്യാപാരികളുടെ സംഘടനകൾ നേരത്തെ തന്നെ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഒരു സംഘടന സ്വന്തമായി സമയം കുറച്ച് പ്രവർത്തിക്കുമെന്നറിയിച്ചത് വിവാദമായിരുന്നു.