ജയത്തോടെ കിരീടത്തിനരികെ മാഞ്ചസ്റ്രർ സിറ്രി

Sunday 02 May 2021 2:49 AM IST

ല​ണ്ട​ൻ​:​ ​ക്രി​സ്റ്റൽ​ ​പാ​ല​സി​നെ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​കീ​ഴ​ട​ക്കി​ ​മാ​ഞ്ച​സ്റ്റർ​ ​സി​റ്റി​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ ​ലീ​ഗ് ​കി​രീ​ട​ത്തി​ന് ​തൊ​ട്ട​രു​കി​ലെ​ത്തി.​ ​ഇ​ന്ന് ​രാ​ത്രി​ ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​നി​ല​വി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ ​മാ​ഞ്ച​സ്‌​റ്റ​ർ​ ​യു​ണൈറ്റ​ഡ് ​ലി​വ​ർ​പൂ​ളി​നോ​ട് ​തോ​റ്റാ​ൽ​ ​സി​റ്റി​ക്ക് ​കി​രീ​ടം​ ​ഉ​റ​പ്പി​ക്കാം.​ ​യു​ണൈറ്റഡ് ​തോ​റ്റി​ല്ലെ​ങ്കി​ലും​ ​സി​റ്റിക്ക് ​ഇ​നി​യു​ള്ള​ ​നാ​ല് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ഒ​രെ​ണ്ണ​ത്തി​ൽ​ ​ജ​യി​ച്ചാ​ൽ​പ്പോ​ലും​ ​കി​രീ​ടം​ ​സ്വ​ന്ത​മാ​ക്കാം.

സി​റ്റി​യും​ ​യു​ണൈ​റ്റ​ഡും​ ​ത​മ്മി​ൽ​ ​നി​ല​വി​ൽ​ 13​ ​പോ​യി​ന്റി​ന്റെ​ ​വ്യ​ത്യാ​സം​ ​ഉ​ണ്ട്.​ ​ഇ​ന്ന​ലെ​ ​ക്രി​സ്റ്റ​ൽ​ ​പാ​ല​സി​ന്റെ​ ​ത​ട്ട​ക​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​സെ​ർ​ജി​യോ​ ​അ​ഗ്യൂ​റോ​യും​ ​ഫെ​റാ​ൻ​ ​ടോ​റ​സും​ ​നേ​ടി​യ​ ​ഗോ​ളു​ക​ളാ​ണ് ​സി​റ്റി​ക്ക് ​ജ​യ​മൊ​രു​ക്കി​യ​ത്.​ ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​സിറ്റിയു​ടെ​ ​തു​ട​ർ​ച്ച​യാ​യ​ 11​-ാം​ ​എ​വേ​ ​വി​ജ​യ​മാ​യി​രു​ന്നു​ ​ഇ​ത്.​ ​തു​ട​ർ​ച്ച​യാ​യി​ ​ഏറ്റ​വും​ ​കൂ​ടു​ത​ൽ​ ​എ​വേ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ജ​യി​ച്ച​ ​ടീ​മെ​ന്ന​ ​റെ​ക്കാ​ഡി​നൊ​പ്പ​മെ​ത്താ​നും​ ​സിറ്റി​ക്കാ​യി.​ ​മറ്റൊരു​ ​മ​ത്സ​ര​ത്തി​ൽ​ ​സ​താം​പ്ട​ൺ​ ​ലെ​സ്റ്റ​ർ​ ​സിറ്റി​യെ​ 1​-1​ന്റെ​ ​സ​മ​നി​ല​യി​ൽ​ ​പി​ടി​ച്ചു.​ ​വെ​സ്റ്റ​ർ​ഗാ​ർ​ഡ് ​ചു​വ​പ്പ് ​കാ​ർ​ഡ് ​ക​ണ്ട് ​പു​റ​ത്താ​യ​തി​നാ​ൽ​ ​പ​ത്തു​പേ​രു​മാ​യാ​ണ് ​സ​താം​പ്ട​ൺ​ ​മ​ത്സ​രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.