കോഴിക്കോട് സൗത്തിൽ മൂന്ന് കൗണ്ടിംഗ് ഏജന്റുമാർക്ക് കൊവിഡ്

Sunday 02 May 2021 8:09 AM IST

കോഴിക്കോട്:വോട്ടെണ്ണലിന് നിമിഷങ്ങൾ മാത്രം അവശേഷിക്കേ, കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മൂന്ന് കൗണ്ടിംഗ് ഏജന്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൗണ്ടിംഗ് സെന്ററിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ അതീവ ജാഗ്രതയിലാണ് അധികൃതർ.

കോഴിക്കോട് സൗത്തിൽ മുസ്ലീംലീഗിന്റെ നൂർബീന റഷീദും ഐ എൻ എല്ലിന്റെ അഹമ്മദ് ദേവർകോവിലും തമ്മിലാണ് മുഖ്യമായി പോരാട്ടം. കനത്ത വെല്ലുവിളി ഉയർത്തി ബി ജെ പിയുടെ നവ്യഹരിദാസും മത്സരരംഗത്തുണ്ട്. രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും.