പാലായിൽ ജോസ് കെ മാണിക്ക് തിരിച്ചടി; മാണി സി കാപ്പന്റെ ലീഡ് 5000 കടന്നു

Sunday 02 May 2021 10:26 AM IST

പാലാ: കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലേ‌റ്റ കനത്ത തിരിച്ചടി ഇത്തവണയും പാലായിൽ ജോസ്.കെ മാണിയെ പിന്തുടരുമോ? നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആദ്യ റൗണ്ടുകൾ എണ്ണുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി എൻ.സി.കെയുടെ മാണി സി.കാപ്പൻ ലീഡ് നില മെച്ചപ്പെടുത്തുന്നതായാണ് കാണുന്നത്. 5508ലധികം വോട്ടുകൾക്ക് മാണി.സി കാപ്പൻ മുന്നിലാണ്.

54 വർഷം എം.എൽ.എയായിരുന്ന കേരള കോൺഗ്രസിന്റെ അമരക്കാരൻ കെ.എം മാണിയുടെ മരണത്തെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അന്ന് എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായിരുന്ന മാണി.സി കാപ്പൻ അന്ന് യുഡിഎഫിലായിരുന്ന ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള‌ള കേരളകോൺഗ്രസിന്റെ ജോസ് ടോമിനെ 2247 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2021ലും മാണി.സി കാപ്പന്റെ മാ‌റ്റ് കുറയുന്നില്ലെന്നാണ് ആദ്യ റൗണ്ടുകളിലെ ഫലം സൂചിപ്പിക്കുന്നത്. എന്നാൽ കോട്ടയം ജില്ലയിൽ അഞ്ച് സീ‌റ്റുകളിൽ ലീഡ് നിലനിർത്തി എൽ.ഡി.എഫാണ് മുന്നിൽ.